മലയാളത്തില്‍ ഇപ്പോള്‍ തന്നെ കൈനിറയെ ചിത്രങ്ങളുളള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. നിരവധി ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി ഇനി പുറത്തുവരാനുളളത്. വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ- ബി​ബി​ൻ ജോ​ർ​ജ് സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ക​ന്നി​ച്ചി​ത്ര​ത്തി​ലും ദുല്‍ഖര്‍ നായകനാകുമെന്ന് സ്ഥിരീകരിച്ചു.

ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ബിബിന്‍ ജോര്‍ജ് ഇത് സ്ഥിരീകരിച്ചു. എന്നാല്‍ ചിത്രത്തില്‍ ജയറാം ഉണ്ടാകുമെന്ന പ്രചരണം വ്യാജമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ദുല്‍ഖറിന്റെ കരിയറിലെ ആദ്യ മുഴുനീള കോമഡി ചിത്രമായിരിക്കും ഇത്.

തെ​ലു​ങ്കി​ലെ മു​ൻ​നി​ര നാ​യി​ക​യാ​യി​രു​ന്ന സാ​വി​ത്രി​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി നാ​ഗ് അ​ശ്വി​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന മ​ഹാ​ന​ടി​യി​ലാ​ണ് ദു​ൽ​ഖ​ർ ഇ​നി അ​ഭി​ന​യി​ക്കു​ന്ന​ത്. ത​മി​ഴി​ലും-​തെ​ലു​ങ്കി​ലു​മാ​യി നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ജെ​മി​നി ഗ​ണേ​ശ​ന്‍റെ വേ​ഷ​ത്തി​ലാ​ണ് ദു​ൽ​ഖ​ർ എ​ത്തു​ന്ന​ത്.

വ്യത്യസ്തമായി തമാശകൾ കൊണ്ട് പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച കട്ടപ്പനയിലെ ഋത്വിക് റോഷനും അമര്‍ അക്ബര്‍ ആന്‍റണിക്കും തിരക്കഥയെഴുതിയവരാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും.

കട്ടപ്പനയിലെ ഋത്വിക് റോഷനും അമര്‍ അക്ബര്‍ ആന്‍റണിക്കും സമാനനമായി തമാശയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതായിരിക്കും പുതിയ സിനിമയും . തമാശക്കൊപ്പം തന്നെ അഭിനയത്തിനും കൂടി പ്രാധാന്യമുള്ള വേഷമായിരിക്കും ദുൽഖറിന് ഈ വേഷത്തിലൂടെ ലഭിക്കുക.

തിരക്കഥയ്ക്ക് പുറമെ അഭിനയത്തില്‍ സ്ഥാനം ഉറപ്പിച്ചവരാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും. വിഷ്ണു ഇപ്പോള്‍ കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ശിക്കാരി ശംഭുവില്‍ അഭിനയിച്ചു വരികയാണ്. ഫഹദ് ഫാസില്‍ നായകനായ റോള്‍മോഡലില്‍ ബിബിന്‍ ജോര്‍ജ് വില്ലന്‍ വേഷമണിഞ്ഞ് സിനിമാ പ്രേമികളുടെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.

അതേസമയം, പ്രേക്ഷകര്‍ക്ക് ഹരം പകര്‍ന്ന കട്ടപ്പനയിലെ ഋത്വിക് റോഷന്‍ തമിഴില്‍ റീമേക്കിന് ഒരുങ്ങുകയാണെന്ന് സംവിധായകന്‍ നാദിര്‍ഷ അറിയിച്ചിരുന്നു. ‘അജിത് ഫ്രം അറുപ്പുക്കോട്ടൈ’ എന്നാണ് തമിഴിലെ പേര്. ചിത്രത്തിൽ പുതുമുഖ നടനാണ് നായകനാകുന്നത്. ഇതിനായി വിജയ് ടി.വിയിലെ ഒരു അവതാരകനെ തിരഞ്ഞെടുത്തിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മലയാളത്തിൽ സിദ്ദീഖ് അവതതരിപ്പിച്ച വേഷം സത്യരാജും സലിംകുമാർ അവതരിപ്പിച്ച കഥാപാത്രത്തെ വടിവേലുവും അവതരിപ്പിക്കും. പൊള്ളാച്ചിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ