മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരമാണ് ദുൽഖർ സൽമാൻ. താരത്തിന്റെ ചിത്രങ്ങളായ ഹേ സിനാമിക തിയേറ്ററുകളിലും സല്യൂട്ട് സോണി ലിവിലും പ്രദർശനം തുടരുമ്പോൾ ഒരു വെബ് സീരിസിന്റെ ചിത്രീകരണത്തിനായി ഡെറാഡൂണിലാണ് ദുൽഖർ ഇപ്പോൾ ഉള്ളത്.
പ്രശസ്ത സംവിധായകരായ രാജ് & ഡികെയുടെ പ്രൊജക്റ്റിലാണ് ദുൽഖർ ഇനി അഭിനയിക്കുന്നത്. സംവിധായകരായ രാജിനും ഡികെയ്ക്കും ടീമിനുമൊപ്പമായിരുന്നു ദുൽഖറിന്റെ ഹോളി ആഘോഷം. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
നെറ്റ്ഫ്ളിക്സിനു വേണ്ടി ‘ഗൺസ് & ഗുലാബ്സ്’ എന്ന വെബ് സീരീസാണ് രാജ് & ഡികെ സംവിധാനം ചെയ്യുന്നത്. ദുൽഖറിന്റെ ആദ്യ വെബ് സീരീസ് കൂടിയാണ് ‘ഗൺസ് & ഗുലാബ്സ്’. ദുൽഖറിനെ കൂടാതെ രാജ്കുമാർ റാവു, ആദർശ് ഗൗരവ് എന്നിവരും ഈ സീരീസിൽ അഭിനയിക്കുന്നുണ്ട്.