/indian-express-malayalam/media/media_files/2025/12/22/dulquer-salmaan-amal-sufiya-2025-12-22-16-26-49.jpg)
പതിനാലാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് ദുൽഖർ സൽമാനും അമാൽ സൂഫിയയും. 2011 ഡിസംബർ 22 നായിരുന്നു ഇരുവരുടെയും വിവാഹം. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍ക്കിടെക്കാണ്. വീട്ടുകാരുടെ ആശിര്‍വാദത്തോടെ നടന്ന ഒരു പ്രണയ വിവാഹമായിരുന്നു തന്റേതെന്നാണ് ദുൽഖർ മുൻപൊരിക്കൽ പറഞ്ഞത്.
വിവാഹ വാർഷിക ദിനത്തിൽ അമാലിനെ സ്നേഹം നിറഞ്ഞ വാക്കുകൾ കൊണ്ട് മൂടിയിരിക്കുകയാണ് ദുൽഖർ. ഇൻസ്റ്റഗ്രാമിൽ അമാലിനൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം മനോഹരമായൊരു കുറിപ്പും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
"14 വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസം, രണ്ട് വ്യത്യസ്ത വീടുകളിൽ നിന്നുള്ള രണ്ട് വ്യക്തികളായി, വിവാഹിതരായി നമ്മൾ ആ വേദിയിൽ ഒരുമിച്ച് നിൽക്കുകയായിരുന്നു.
Also Read: കരയുന്ന ആൺകുട്ടികൾ; വിനീതിന്റെയും ധ്യാനിന്റെയും കണ്ണീർ ഒരു ഓർമ്മപ്പെടുത്തലാണ്!
അല്പം പരിഭ്രമം, ഒരുപാട് പ്രതീക്ഷകൾ, വരാനിരിക്കുന്ന ജീവിതത്തെക്കുറിച്ചുള്ള ആകാംക്ഷ... അതായിരുന്നു അന്നത്തെ നമ്മുടെ മനസ്സ്.
ഇന്ന് നമ്മൾ നമുക്കായി മനോഹരമായ ഒരു വീടും ജീവിതവും കെട്ടിപ്പടുത്തിരിക്കുന്നു; നമ്മുടെ ഏറ്റവും വലിയ അനുഗ്രഹവും (കുഞ്ഞ്) ഇന്ന് നമുക്കൊപ്പമുണ്ട്. ഇപ്പോൾ നമ്മൾ നമ്മുടെ ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും സ്വന്തമായും ഒരുമിച്ചുമുള്ള സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുകയാണ്.
നിന്റെ പങ്കാളിയായിരിക്കുന്നതിൽ ഞാൻ അങ്ങേയറ്റം കൃതജ്ഞതയുള്ളവനും ഭാഗ്യവാനും അഭിമാനിയുമാണ്. നീയാണ് നമ്മളിൽ മികച്ച വ്യക്തി എന്നത് ലോകം മുഴുവൻ സമ്മതിക്കുമെങ്കിലും!
Also Read: Eko OTT: എക്കോ ഒടിടിയിലേക്ക്
എന്റെ ജാനിന് പതിനാലാം വിവാഹവാർഷിക ആശംസകൾ. എന്നും എപ്പോഴും ഞാൻ നിന്നെ സ്നേഹിക്കുന്നു," ദുൽഖർ കുറിച്ചു.
Also Read: അന്ന് ശമ്പളം 2000 രൂപ, ഇന്ന് സ്വന്തമായി മാനേജർ, 3 സിനിമകൾ; ഇല്ലായ്മകളിൽ നിന്ന് ഉയിർത്തെഴുന്നേറ്റ രേണു സുധിയുടെ ജീവിതം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us