Latest News

കിടിലൻ കാർ സ്റ്റണ്ടുമായി ദുൽഖർ; ഇത് വേറെ ലെവൽ എന്ന് ആരാധകർ

എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചുകൊണ്ട് കുറുപ്പിന്റെ പോസ്റ്റർ പതിച്ച ഫോർഡ് മസ്താങ് കാറിലാണ് ദുൽഖറിന്റെ സ്റ്റണ്ട്

ദുൽഖർ സൽമാന്റെ പുതിയ സിനിമയായ കുറുപ്പിന് തിയേറ്ററുകളിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ബോക്സ് ഓഫീസ് കളക്ഷനിലൊക്കെ റെക്കോർഡ് തീർത്ത് കുറുപ്പ് മുന്നേറുകയാണ്. അതിനിടയിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് ദുൽഖറിന്റെ ഒരു കാർ സ്റ്റണ്ട് വീഡിയോയാണ്.

കുറുപ്പിന്റെ പ്രമോഷന്റെ ഭാഗമായ വീഡിയോയിലാണ് കിടിലൻ കാർ സ്റ്റണ്ടുമായി ദുൽഖർ ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. പ്രമുഖ യൂട്യൂബറായ എമിൽ ജോർജിന്റെ ഒപ്പമാണ് ദുൽഖറിന്റെ കാർ സ്റ്റണ്ട്. എമിൽ ജോർജ് നടത്തുന്ന ‘കുറുപ്പ് റോഡ് ട്രിപ്പ്’ എന്ന യാത്ര വ്‌ളോഗിന്റെ ആദ്യ വീഡിയോയിലാണ് കിടിലൻ കാർ സ്റ്റണ്ടുള്ളത്. വീഡിയോ യുട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതാണ്.

ലുലു ഗ്രാൻഡ് ഹയാത്തിന്റെ മുറ്റത്ത് എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചുകൊണ്ട് കുറുപ്പിന്റെ പോസ്റ്റർ പതിച്ച ഫോർഡ് മസ്താങ് കാറിലാണ് ദുൽഖറിന്റെ സ്റ്റണ്ട്.

വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ‘ഇത് വേറെ ലെവൽ’ എന്നൊക്കെയാണ് ആരാധകർ വീഡിയോക്ക് കമന്റ് ചെയ്യുന്നത്.

Also Read: ‘കുറുപ്പി’ന്റെ ദുബായ് പ്രീമിയറിന് സ്റ്റൈലായി ദുൽഖർ; വീഡിയോ

കഴിഞ്ഞ ദിവസം കുറുപ്പ് 50 കോടി ക്ലബ്ബിൽ ഇടംനേടിയ കാര്യം ദുൽഖർ ആരാധകരെ അറിയിച്ചിരുന്നു. “ഇത് വളരെ വലുതാണ്! എനിക്കിത് ഉൾക്കൊള്ളാൻ പോലും കഴിയുന്നില്ല. ഉറക്കമില്ലാത്ത രാത്രികൾ, അനിശ്ചിതത്വത്തിന്റെയും ആശങ്കയുടെയും എണ്ണമറ്റ നിമിഷങ്ങൾ, അജ്ഞാത പ്രദേശങ്ങളിലൂടെ കടന്നുപോകുന്നതിലുള്ള സമ്മർദ്ദവും പിരിമുറുക്കവും എല്ലാം ഫലം കണ്ടിരിക്കുന്നു. ഞങ്ങൾ തുടങ്ങുമ്പോൾ, ഞങ്ങളുടെ ഏറ്റവും മികച്ചത് നൽകാൻ കഴിയണമെന്നും അത് നിങ്ങൾക്കെല്ലാവർക്കും ഇഷ്ടപ്പെടണമെന്ന് പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. നിങ്ങളോടെല്ലാം എനിക്കുള്ള നന്ദി എങ്ങനെ വാക്കുകളിൽ വിവരിക്കണമെന്ന് എനിക്കറിയില്ല.”

“ഞങ്ങളെ തുറന്ന കൈകളോടെ സ്വീകരിച്ചതിന് നന്ദി. തിയേറ്ററുകളിലേക്ക് തിരിച്ചെത്തിയതിന് നന്ദി. ഞങ്ങൾക്കിത്രയും സ്നേഹം തന്നതിന് നന്ദി. ഇത് എന്റേതോ എന്റെ ടീമിന്റെയോ ജയം മാത്രമല്ല. ഇത് എല്ലാവരുടെയും വിജയമാണ്. ഇനിയും കൂടുതൽ സിനിമകൾ തിയേറ്ററുകളിൽ എത്തിക്കാം. നമുക്ക് സാധാരണ നിലയിലേക്ക് മടങ്ങാം. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നിങ്ങൾക്ക് ഓരോരുത്തർക്കും ഒരുപാട് സ്നേഹവും നന്ദിയും അയയ്ക്കുന്നു,”എന്നാണ് ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടെയ്ൻമെൻറ്സും ചേർന്നാണ് ‘കുറുപ്പ്’ നിർമ്മിച്ചിരിക്കുന്നത്. ഏതാണ്ട് 35 കോടിയോളം മുടക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ തന്നെയാണ് കുറുപ്പും സംവിധാനം ചെയ്തിരിക്കുന്നത്. മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിൽ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി. ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പത്മനാഭൻ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിനുണ്ട്.

ജിതിൻ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ.എസ്. അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രിയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്‌ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിങ് നിർവഹിച്ചത്.

Also Read: Kurup Malayalam Movie Review & Rating: കൈയ്യടക്കത്തോടെ ദുൽഖർ, കത്തിക്കയറി ഇന്ദ്രനും ഷൈനും; ‘കുറുപ്പ്’ റിവ്യൂ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dulquer salmaan car stunt kurup road trip emil george video

Next Story
ഇങ്ങനെയൊക്കെ നടക്കുമെന്ന് കരുതിയിരുന്നില്ല: വൈക്കം വിജയലക്ഷ്മി
The moderation of comments is automated and not cleared manually by malayalam.indianexpress.com