ദുല്‍ഖര്‍ സല്‍മാന്‍ സുകുമാര കുറുപ്പാകുന്ന പുതിയ സിനിമയായ ‘കുറുപ്പ്’ എന്ന സിനിമയുടെ ഷൂട്ടിങ് തകൃതിയായി പുരോഗമിക്കുകയാണ്. ചിത്രത്തിൻ്റെ പുതിയ ഷെഡ്യൂൾ ചിത്രീകരണം പുരോഗമിക്കുന്നത് ദുബായിലാണ്. അതിനിടെ ദുൽഖര്‍ മണലാരണ്യത്തിലൂടെ കാര്‍ പറത്തുന്നതിൻ്റെ വീഡിയോ പുറത്ത് വന്നിരിക്കുകയാണ് ഇപ്പോൾ.
As #Mammootty awaits responses for his Magnus opus #Mamangam, son #dulquersalmaan is busy creating another one. Shooting video from the location of #kuruppu pic.twitter.com/Vh6f2kG7aS
— IE Malayalam (@IeMalayalam) December 12, 2019
ചിത്രത്തിലെ താരത്തിൻ്റെ വിവിധ ഗെറ്റപ്പിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയ മുൻപ് ഏറ്റെടുത്തിരുന്നു. ടൊവിനോയും ഇന്ദ്രജിത്തും ഷെയ്ൻ ടോം ചാക്കോയുമാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരിച്ചത് കേരളത്തിലായിരുന്നു. തുടര്‍ന്നുള്ള ഷെഡ്യൂൾ ഹൈദരാബാദിലും ഗുജറാത്തിലും അഹമ്മദാബാദിലുമായി പൂര്‍ത്തിയാക്കി. തുടര്‍ന്നാണ് ദുബായ്‍യിൽ ചിത്രത്തിൻ്റെ അടുത്ത ഷെഡ്യൂൾ പുരോഗമിക്കുന്നത്.
ഇപ്പോഴും പിടികിട്ടാപ്പുള്ളിയായി കേരള പോലീസിന്‍റെ പട്ടികയിലുള്ള പ്രതിയാണ് സുകുമാര കുറുപ്പ്. സുകുമാരക്കുറുപ്പിൻ്റെ ജീവിതം പശ്ചാത്തലമാക്കിയാണ് ‘സെക്കൻഡ് ഷോ’യും ‘കൂതറ’യും ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ ‘കുറുപ്പ്’ സംവിധാനം ചെയ്യുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയ ടൈറ്റിൽ പോസ്റ്ററും മറ്റു ലൊക്കേഷൻ ചിത്രങ്ങളെ പോലെ തന്നെ മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എൺപതുകളിലെ ലുക്കിൽ ഫ്രെഞ്ച് താടിയും വെച്ചുള്ള ദുൽഖറിൻ്റെ ചിത്രങ്ങളടക്കം മുൻപ് പുറത്ത് വന്നിരുന്നു. ചിത്രങ്ങൾ കണ്ട ആരാധകര്‍ പറഞ്ഞിരുന്നത് കേരളക്കരയിലെ എക്കാലത്തെയും പിടികിട്ടാപ്പുള്ളിയായ സാക്ഷാൽ സുകുമാരക്കുറുപ്പിൻ്റെ ഛായ തോന്നുന്നു എന്ന് തന്നെയാണ്.
“അരങ്ങിലെ കാഴ്ചകളേക്കാൾ വിസ്മയിപ്പിക്കുന്നതാണ് അണിയറയിലെ സത്യങ്ങൾ…”എന്ന ടാഗ് ലൈനോടെ ആയിരുന്നു സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നത്. ചിത്രത്തിൽ ശോഭിത ധൂലിപാല, സണ്ണി വെയ്ൻ എന്നിവരും ഉണ്ടാകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോര്‍ട്ട്. അരവിന്ദ് കെഎസ്സും ഡാനിയൽ സായൂജ് നായരും ചേര്‍ന്നാണ് ‘കുറുപ്പിൻ്റെ’ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എം സ്റ്റാര്‍ ഫിലിംസുമായി ദുൽഖറിൻ്റെ നിര്‍മ്മാണക്കമ്പനിയായ വെയ്ഫെറര്‍ ഫിലിംസ് സഹകരിച്ചാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
Read Here: ‘ഇന്റിമേറ്റ്’ രംഗങ്ങള്‍ ചെയ്യുമ്പോള്‍ കൈവിറയ്ക്കും: ദുല്‍ഖര്‍ സല്‍മാന്‍