scorecardresearch
Latest News

Chup OTT: ദുൽഖറിൻെറ ബോളിവുഡ് ചിത്രം ‘ചുപ്’ ഒടിടിയിൽ

Chup OTT: ദുൽഖർ സൽമാനെ നായകനാക്കി ആർ ബാൽകി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ‘ചുപ് റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ്’ഒടിടിയിൽ

Chup OTT: ദുൽഖറിൻെറ ബോളിവുഡ് ചിത്രം ‘ചുപ്’ ഒടിടിയിൽ

Chup OTT: ദുൽഖർ സൽമാനെ നായകനാക്കി ആർ ബാൽകി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമാണ് ‘ചുപ് റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ്’. ഒരു ത്രില്ലർ ചിത്രമായ ചുപ് സെപ്തംബർ 23 നാണ് തിയേറ്ററുകളിലെത്തിയത്.നവംബർ 25 മുതൽ ചിത്രം സീ 5 ൽ സ്ട്രീം ചെയ്യാൻ ആരംഭിക്കും . ദുൽഖറിനൊപ്പം സണ്ണി ഡിയോൾ, പൂജ ഭട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

സിനിമ ലോകത്തെ ചുറ്റിപ്പറ്റി തന്നെയാണ് ചുപിന്റെ കഥ വികസിക്കുന്നത്. എന്റർടെയിൻമെന്റ് ബീറ്റ് കൈകാര്യം ചെയ്യുന്ന നായിക കഥാപാത്രമായ ശ്രേയ അതിൽ നിന്നുമാറി ഒരു സിനിമാനിരൂപകയാവാൻ ആഗ്രഹിക്കുന്നു. അതിനൊപ്പം തന്നെ സമാന്തരമായി പറഞ്ഞുപോവുന്ന കഥയാണ്, സണ്ണി ഡിയോൾ എന്ന പൊലീസ് ഓഫീസറും പൂജാഭട്ട് അവതരിപ്പിക്കുന്ന മനശാസ്ത്രജ്ഞയും ചേർന്ന് അഴിക്കാൻ ശ്രമിക്കുന്ന ഒരു കൊലപാതക പരമ്പര. മരണപ്പെടുന്നവരെല്ലാം സിനിമ നിരൂപകരും. ഒരു സൈക്കോ കഥാപാത്രത്തെയാണ് ചിത്രത്തിൽ ദുൽഖർ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ സിറ്റികളിൽ ചുപ്പ് സിനിമ സൗജന്യമായി കാണാനുള്ള അവസരം പ്രേക്ഷകർക്കായി അണിയറപ്രവർത്തകർ ഒരുക്കിയിരുന്നു. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് പറഞ്ഞത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Dulquer salmaan bollywood movie chup on ott zee 5

Best of Express