മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മകൾ സുറുമിയുടെ ജന്മദിനമായിരുന്നു ഇന്നലെ. ജന്മദിനത്തിൽ സഹോദരിക്ക് ആശംസകൾ അറിയിച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ.
സോഷ്യൽ മീഡിയയിൽ സഹോദരിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ദുൽഖർ ആശംസകൾ അറിയിച്ചത്. ഇത്തയ്‌ക്കൊപ്പം ചെലവിടുന്ന നിമിഷങ്ങളാണ് തനിക്ക് ഏറെ പ്രിയപ്പെട്ടതെന്ന് താരം കുറിക്കുന്നു.
“പിറന്നാൾ ആശംസകൾ എന്റെ പ്രിയപ്പെട്ട ഇത്താത്ത. ജീവിതത്തിലെ ഏറ്റവും നല്ല കാര്യങ്ങൾ വളരെ ലളിതമായിരിക്കും. നമ്മൾ ഒരുമിച്ച് ചെലവഴിക്കുന്ന നിമിഷത്തേക്കാൾ ലളിതമായി മറ്റൊന്നും എന്റെ ജീവിതത്തിലില്ല. ജോലി തിരക്കും തമ്മിലുള്ള ദൂരവും അത് ദുർഘടമാക്കിയെന്ന് എനിക്കറിയാം. പ്രായം അധികമായ സഹോദരങ്ങളുടെ പ്രശ്നമാണത്. ഇനി വരുന്ന വർഷം ഒന്നിച്ച് യാത്രകൾ പോകാനും സന്തോഷം പങ്കിടാനും നമുക്ക് ഒരുപാട് സമയം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതിനും വലിയ സന്തോഷം എനിക്ക് ജീവിതത്തിലില്ല. ഏറ്റവും നല്ലൊരു ദിവസം നേരുന്നു” ദുൽഖർ കുറിച്ചു.
ദുൽഖർ ചിത്രം പങ്കുവച്ചതിനു പിന്നാലെ സുറുമിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മമ്മൂക്കയേയും ദുൽഖറിനേക്കാളും യങ്ങാണ് സുറുമി എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
താരങ്ങളായ സൗബിൻ ഷാഹീർ, റേബ ജോൺ, ഷാൻ റഹ്മാൻ, രമേഷ് പിഷാരടി എന്നിവരും ആശംസകൾ അറിയിച്ചിട്ടുണ്ട്.
അഭിലാഷ് ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘കിങ്ങ് ഓഫ് കൊത്ത’ ആണ് ദുൽഖറിന്റെ പുതിയ ചിത്രം. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ഓണം റിലീസായി എത്തുമെന്നാണ് റിപ്പോർട്ടുകൾ. ദുൽഖർ സൽമാൻ തന്നെ നിർമിക്കുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി, ഗോകുൽ സുരേഷ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.