മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മകൾ സുറുമിയുടെ ജന്മദിനമാണ് ഏപ്രിൽ 17. ജന്മദിനത്തിൽ സഹോദരിക്ക് ആശംസകൾ അറിയിച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ.
സോഷ്യൽ മീഡിയയിൽ സഹോദരിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ദുൽഖർ സുറുമിക്ക് ജന്മദിനാശംസകൾ നേർന്നത്. “എന്റെ പ്രിയപ്പെട്ട ഇത്തയ്ക്ക് ജന്മദിനാശംസകൾ,” എന്ന ചിത്രത്തിനൊപ്പം ദുൽഖർ കുറിച്ചു. ബെസ്റ്റീസ്, ബെസ്റ്റ് ഇത്ത, പാർട്ട്ണർ ഇൻ ക്രൈം തുടങ്ങിയ ഹാഷ്ടാഗുകളും ദുൽഖർ നൽകിയിട്ടുണ്ട്.
ചിത്രത്തിന്റെ കമന്റുകളിൽ നിരവധി പേർ സുറുമിക്ക് ആശംസയറിയിച്ചു. നസ്രിയ നസീം, സൗബിൻ ഷാഹിർ, മനോജ് കെ ജയൻ, സണ്ണി വെയ്ൻ, രമേശ് പിഷാരടി തുടങ്ങിയവരും ആശംസ അറിയിച്ച് കമന്റ് ചെയ്തിട്ടുണ്ട്.
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘സല്യൂട്ട്’ ആണ് ദുൽഖറിന്റെ അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം. അരവിന്ദ് കരുണാകരന് പൊലീസ് ഓഫീസറായാണ് ദുല്‍ഖര്‍ ചിത്രത്തിൽ. ബോബി- സഞ്ജയ് ആണ് തിരക്കഥ നിർവഹിച്ചിരിക്കുന്നത്.