മലയാളികളുടെ ഡിക്യുവിന്റെ പിറന്നാളായിരുന്നു ഇന്നലെ. ദുൽഖറിനു പിറന്നാൾ സമ്മാനമായി മൂന്നു ചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളാണ് പുറത്തുവന്നത്. സൗബിന്‍ ഷാഹിറിന്റെ ‘പറവ’, സംവിധായകൻ ബിജോയ് നമ്പ്യാരുടെ സോളോ, തെലുങ്കിലെ അരങ്ങേറ്റ ചിത്രം എന്നിങ്ങനെ മൂന്നു സിനിമകളുടെ പോസ്റ്ററാണ് പിറന്നാൾ ദിനത്തിൽ പുറത്തിറക്കിയത്.
Read More: വിക്രം പ്രഭുവെത്തി, പ്രിയപ്പെട്ട ദുല്‍ഖറിനൊപ്പം ഈദ് ബിരിയാണിയടിക്കാന്‍
ദുൽഖർ സൽമാനെ പിറന്നാൾ ദിനത്തിൽ നേരിട്ടെത്തി ഞെട്ടിച്ച രണ്ടുപേരുണ്ട്. റാണ ദഗുബാട്ടിയും വിക്രം പ്രഭുവുമായിരുന്നു അത്. അപ്രതീക്ഷിതമായിട്ടാണ് ഇരുവരും ദുൽഖറിനെ കാണാൻ രാത്രിയിൽ എത്തിയത്. ഇരുവരെയും കണ്ട ദുൽഖർ ശരിക്കും ഞെട്ടി. ആ സന്തോഷം ഫെയ്സ്ബുക്കിലൂടെ ദുൽഖർ ആരാധകരോട് പങ്കുവച്ചു. റാണയ്ക്കും വിക്രമിനുമൊപ്പം ഉളള ചിത്രം ദുൽഖർ ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
Read More: റാണയുമായുളള സൗഹൃദം തുടങ്ങിയതിനെക്കുറിച്ച് ആരാധകരോട് ദുൽഖർ
കുറേ വര്‍ഷങ്ങളുടെ ബന്ധമുണ്ട് ദുല്‍ഖര്‍ സല്‍മാനും വിക്രം പ്രഭുവും തമ്മില്‍. ഇരുവരും ബോംബെയിലെ ബാരി ജോണ്‍ ആക്ടിങ് സ്കൂളില്‍ ഒരുമിച്ചാണ് പഠിച്ചത്. അന്നു മുതൽ തുടങ്ങിയ സൗഹൃദമാണ് ഇരുവരും തമ്മിലുളളത്. നാഗചൈതന്യ വഴിയാണ് ദുൽഖർ റാണ ദഗുബാട്ടിയുമായി പരിചയപ്പെടുന്നത്. നാഗചൈതന്യയുടെ ആത്മമിത്രമാണ് റാണ. ആ വഴിയാണ് റാണയുമായി ദുൽഖർ സൗഹൃദം തുടങ്ങുന്നത്.