scorecardresearch

ദുൽഖറിന്റെ കുഞ്ഞു രാജകുമാരിയാണോ ഇത്?

ഫോട്ടോയെക്കുറിച്ച് ദുൽഖർ ഇതുവരെ പ്രതികരിച്ചിട്ടില്ല

ദുൽഖറിന്റെ കുഞ്ഞു രാജകുമാരിയാണോ ഇത്?

ദുൽഖർ സൽമാനും ഭാര്യ അമാലും ഒരു കുഞ്ഞു വാവയ്ക്ക് ഒപ്പമുളള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ദുൽഖറും കയ്യിൽ കുഞ്ഞുമായി നിൽക്കുന്ന ഭാര്യ അമാലുമാണ് ചിത്രത്തിലുളളത്. അമാലിന്റെ കയ്യിലുളളത് ഇരുവരുടെയും മകൾ മറിയം അമീറ സൽമാനാണെന്ന തരത്തിലാണ് വാർത്തകൾ പുറത്തുവരുന്നത്. അതേസമയം, ഫോട്ടോയെക്കുറിച്ച് ദുൽഖർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

നേരത്തെ ദുൽഖറിനു കുഞ്ഞുണ്ടായതിനു പിന്നാലെ കുഞ്ഞിന്റേതാണെന്ന് പറഞ്ഞുളള നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇതൊക്കെ വ്യാജമാണെന്ന് പറഞ്ഞ് ഒടുവിൽ ദുൽഖർ തന്നെ രംഗത്തെത്തി. ഇപ്പോഴിതാ ദുൽഖറിന്റെ കുഞ്ഞിന്റേതെന്നു പറഞ്ഞുളള പുതിയ ചിത്രം ഫാൻസ് പേജുകളിൽ നിറയുകയാണ്.

#dulquersalmaan #dq #hero #amal #MariamAmeeraSalman #cute #cutiee #cutipie

A post shared by AJEER ABDULLA (@ajeer_chotooz) on

കഴിഞ്ഞ മേയ് അഞ്ചിനാണ് ദുൽഖറിനു ഭാര്യ അമാലിനും പെൺകുഞ്ഞ് പിറന്നത്. ഫെയ്സ്ബുക്കിലൂടെ ദുൽഖർ തന്നെയാണ് ഈ സന്തോഷ വിവരം ആരാധകരുമായി പങ്കുവച്ചത്. ”എനിക്കെന്റെ രാജകുമാരിയെ കിട്ടിയെന്നും അമാലിന്റെ രൂപമാണ് അവൾക്കുളളതെന്നും” ദുൽഖർ ട്വീറ്റ് ചെയ്തിരുന്നു. ചെന്നൈയിലെ മദർഹുഡ് ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം.

ഡിസംബർ 2011ലാണ് ദുൽഖറും അമാലും വിവാഹിതരായത്. ആര്‍ക്കിടെക്റ്റായിരുന്ന അമാലിന്റെ യഥാർഥ പേര് സുഫിയ എന്നാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Dulquer salmaan baby girl photo amaal family viral