/indian-express-malayalam/media/media_files/uploads/2023/04/Dulquer.png)
Dulquer Salmaan/ Instagram
നിതാ അംബാനിയുടെ കൾച്ചർ സെന്ററിന്റെ ഉദ്ഘാടന ചടങ്ങിന് അനവധി താരങ്ങളാണ് പങ്കെടുത്തത്. ബോളിവുഡിൽ നിന്നുള്ള പ്രമുഖർക്കൊപ്പം ഹോളിവുഡ് താരങ്ങളും എത്തി. സിനിമാമേഖലയിൽ നിന്ന് മാത്രമല്ല രാഷ്ട്രീയ നേതാക്കൾ, കായിക താരങ്ങൾ, വ്യവസായികൾ, മത നേതാക്കൾ തുടങ്ങി വിവിധ മേഖലയിലെ ആളുകളെ അംബാനി കുടുംബം ക്ഷണിച്ചു. തെന്നിന്ത്യയിൽ നിന്ന് രജനികാന്തും ദുൽഖർ സൽമാനും ചടങ്ങിനെത്തി.
ഭാര്യ അമാലിനൊപ്പമാണ് ദുൽഖർ ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. ഇരുവരുടെയും സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
"നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാനായതിൽ സന്തോഷം തോന്നുന്നു. അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടാൻ പോകുന്ന ഒരു സെന്ററായിരിക്കുമിത്. ഇത്രയും ഭംഗിയായി ഇതിനു മേൽനോട്ടം നൽകിയ നിതാ അംബാനി, മുകേഷ് അംബാനി എന്നിവരോട് ബഹുമാനം തോന്നുന്നു." ദുൽഖർ കുറിച്ചു.
തങ്ങളെ ഉദ്ഘാടന ചടങ്ങിനു ക്ഷണിച്ച ഇഷ അംബാനി, ആനന്ദ് അംബാനിയുടെ ഭാര്യ ശോക്ല എന്നിവരോട് പ്രത്യേകം നന്ദിയും ദുൽഖർ പറയുന്നുണ്ട്.
ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനിലുള്ള വസ്ത്രമാണ് ദുൽഖറും അമാലും അണിഞ്ഞത്. ദുൽഖറിന്റെ സ്റ്റൈലിഷ് ലുക്കിനേക്കാൾ ആരാധകർ ഏറ്റെടുത്തത് അമാലിന്റെ ചിത്രങ്ങളാണ്. സിനിമിൽ ട്രൈ ചെയ്യൂ അമാൽ എന്നാണ് പോസ്റ്റിനു താഴെ നിറയുന്ന കമന്റുകൾ. തമന്നയുടെ ലുക്കുണ്ടെന്ന കമന്റുകളും നിറയുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.