യങ് സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ബോളിവുഡ് ചിത്രം സോയാ ഫാക്ടര്‍ അടുത്ത ഏപ്രിലില്‍ തിയേറററുകളിലെത്തും. അഭിനേതാവും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുരാന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി സോനം കപൂറാണ് വേഷമിടുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ദുല്‍ഖര്‍ സല്‍മാനും സോനം കപൂറും തങ്ങളുടെ ട്വിറ്റര്‍ പേജുകളില്‍ പങ്കുവച്ചിട്ടുണ്ട്. അനുജ ചൗഹാന്റെ സോയാ ഫാക്ടര്‍ എന്ന പുസ്തകം ഉപയോഗിച്ച് പകുതി മുഖം മറിച്ചു നില്‍ക്കുകയാണ് ദുല്‍ഖറും സോനവും ഫസ്റ്റ് ലുക്കില്‍.
Now this one is really special for me! Introducing #ZoyaFactor a movie based on Anuja Chauhan’s bestseller. Releasing on April 5, 2019! Co-starring @sonamakapoor, directed by #AbhishekSharma. #AdlabsFilms @foxstarhindi pic.twitter.com/1dxzuYYysS
— dulquer salmaan (@dulQuer) March 13, 2018
1983ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കാലത്ത് ജനിച്ച സോയ സിംഗ് എന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് നോവല്‍ വികസിക്കുന്നത്. സോയയുടെ ഭാഗ്യം കൊണ്ടാണ് ടീം കപ്പ് നേടിയത് എന്നായിരുന്നു വിശ്വാസം. അതിനാല്‍ 2010ലെ ലോകകപ്പിനും സോയ ഫാക്ടര്‍ വിനിയോഗിക്കാന്‍ ഇന്ത്യന്‍ ടീം തീരുമാനിക്കുന്നതാണ് കഥ. അഭിഷേക് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ദുല്‍ഖറിന്റെ രണ്ടാമത്തെ ബോളിവു് ചിത്രമാണ് സോയ ഫാക്ടര്‍. ആദ്യ ചിത്രം കര്‍വാനാണ്. ഇര്‍ഫാന്‍ ഖാന്‍ സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രം ചെയ്യുന്നത്.