മലയാളത്തിന്റെ പ്രിയപ്പെട്ട ഡിക്യുവിന്, ദുല്‍ഖര്‍ സല്‍മാന് അഭിനയിക്കാന്‍ മാത്രമല്ല അസ്സലായി പാട്ടുപാടാനും അറിയാമെന്ന് നമ്മള്‍ നേരത്തേ മനസ്സിലാക്കിയതാണ്. ഡിക്യുവിന്റെ പാട്ട് ആരാധകര്‍ക്കും പ്രിയമാണ്. വീണ്ടുമിതാ പാട്ടുപാടി ദുല്‍ഖര്‍ എത്തിയിരിക്കുന്നു. ഒപ്പം ഗ്രിഗറിയുമുണ്ട്.

നേരത്തേ പാടിയതുപോലെ സ്വന്തം കഥാപാത്രത്തിനു വേണ്ടിയല്ല ഇത്തവണ കുഞ്ഞിക്ക പാടുന്നത്. മുകേഷിന്റെ മകന്‍ ശ്രമാവണ്‍ നായകനായി അരങ്ങേറ്റം നടത്തുന്ന കല്യാണം എന്ന സിനിമയുടെ പ്രമോഷന്‍ സോങ്ങാണ് ദുല്‍ഖറും ഗ്രിഗറിയും ചേര്‍ന്ന് പാടിയിരിക്കുന്നത്. ധൃതംഗപുളകിതന്‍ എന്ന് തുടങ്ങുന്ന പാട്ടിന്റെ ടീസറാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പ്രകാശ് അലക്സാണ് സംഗീത സംവിധായകന്‍.

ദുല്‍ഖറും ഗ്രിഗറിയും ചേര്‍ന്ന് പാടിയ ജോണി മോനേ ജോണീ… എന്ന ഗാനത്തിന് വന്‍ വരവേല്‍പായിരുന്നു ലഭിച്ചിരുന്നത്. എബിസിഡി എന്ന ചിത്രത്തിലേതായിരുന്നു ഈ ഗാനം. അതുകൂടാതെ നേരത്തെ ദുല്‍ഖര്‍ പാടിയ പാട്ടുകളെല്ലാം തന്നെ വലിയ ഹിറ്റുകളായിരുന്നു. ആ ഹിറ്റ് ചാര്‍ട്ടിലേക്ക് മറ്റൊരു ഗാനം കൂടി സമ്മാനിച്ചിരിക്കുകയാണ് ഈ യങ് സൂപ്പര്‍സ്റ്റാര്‍ ഇപ്പോള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ