ദുൽഖർ സൽമാന്റെ മകൾ മറിയം അമീറ എല്ലാ ചടങ്ങുകളിലും ക്യാമറകളുടെ പ്രിയപ്പെട്ട മുഖമാണ്. മമ്മൂട്ടിയും ദുൽഖറും പങ്കെടുക്കുന്ന പരിപാടികളിൽ പോലും ഏറ്റവും കൂടുതൽ ക്യാമറക്കണ്ണുകൾ പൊതിയുന്നത് ദുൽഖറിന്റെ രാജകുമാരിയെയാണ്.

കഴിഞ്ഞ ദിവസം കുടുംബത്തിൽ നടന്ന ഒരു ചടങ്ങിന് മമ്മൂട്ടിയും ദുൽഖറും കുടുംബസമേതം എത്തിയതിന്റെ ഫോട്ടോകളും വീഡിയോകളുമാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമായി കൊണ്ടിരിക്കുന്നത്. ദുൽഖറിന്റെ കുട്ടിക്കാല ചിത്രങ്ങളെ ഓർമ്മപ്പെടുത്തുന്ന കുസൃതി നിറഞ്ഞ മുഖവുമായി മറിയം ക്യാമറക്കണ്ണുകളെ വിസ്മയിപ്പിക്കുകയാണ്. ലൈക്ക് ഫാദർ, ലൈക്ക് ഡോട്ടർ- എന്ന ക്യാപ്ഷനോടെ ആരാധകർ ഇരുവരുടെയും കുട്ടിക്കാല ചിത്രങ്ങൾ ഷെയർ ചെയ്തു കൊണ്ടിരിക്കുകയാണ്. ദുല്‍ഖറിന്റെ ഭാര്യ അമാല്‍ സൂഫിയയുടെ കൈയ്യിൽ അൽപ്പം ഗൗരവത്തോടെ ഇരിക്കുകയാണ് മകള്‍ മറിയം അമീറ സല്‍മാൻ.

2017 മെയ് 5 നാണ് മറിയം അമീറയുടെ ജനനം. മകൾ ജനിച്ച വിവരം ഫെയ്സ്ബുക്കിലൂടെയാണ് ദുൽഖർ ആരാധകരെ അറിയിച്ചത്. ”എനിക്കെന്റെ രാജകുമാരിയെ കിട്ടിയെന്നും അമാലിന്റെ രൂപമാണ് അവൾക്കുളളതെന്നുമാണ്” ദുൽഖർ ട്വീറ്റ് ചെയ്തതത്. എന്നാൽ ഇപ്പോൾ ദുൽഖറിനെ പോലെയാണ് മകൾ ഇരിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്.

കുടുംബത്തിലെ ഒരു വിവാഹത്തിന് മുന്നോടിയായി നടന്ന ചടങ്ങിനിടെ പകർത്തിയ ചിത്രങ്ങളാണ് വൈറലായികൊണ്ടിരിക്കുന്നത്. ഭാര്യ സുൽഫത്ത്, മകൻ ദുൽഖർ, മരുമകൾ അമാൽ സൂഫിയ, മകൾ സുറുമി, സുറുമിയുടെ മക്കൾ എന്നിവർക്കൊപ്പം സകുടുംബമാണ് മമ്മൂട്ടി ചടങ്ങിനെത്തിയത്. മമ്മൂട്ടിയുടെ ഉമ്മയും സഹോദരനായ ഇബ്രാഹിംകുട്ടിയും മകൻ മഖ്ബൂൽ സൽമാനും സഹോദരിയുമെല്ലാം ചടങ്ങിൽ പങ്കെടുത്തിരുന്നു.

 

View this post on Instagram

 

A post shared by Dulquer Salmaan (@dqsalmaan1) on

 

View this post on Instagram

 

A post shared by Dulquer Salmaan (@dqsalmaan1) on

Read more: മമ്മൂട്ടിയോ ദുൽഖറോ അല്ല, താരമായത് കുഞ്ഞുരാജകുമാരി അമീറ

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ