ദുൽഖർ-അമൽ നീരദ് ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ ഇറങ്ങി. സിഐഎ(കോമ്രേഡ് ഇൻ അമേരിക്ക) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പാലാക്കാരനായ എസ്എഫ്ഐകാരന്‍ ആയിട്ടാണ് ദുൽഖർ എത്തുന്നതെന്നാണ് സൂചന. ചിത്രത്തിൽ മുഴുനീള വേഷം തന്നതിന് ദുൽഖർ അമൽ നീരദിന് ഫെയ്‌സ്ബുക്കിലൂടെ നന്ദി പറഞ്ഞു.

ചിത്രത്തിന്റെ രണ്ടാം പോസ്റ്ററും ദുല്‍ഖര്‍ തന്റെ ഫെയ്ബുക്ക് പേജിലൂടെ പുറത്തു വിട്ടിട്ടുണ്ട്.

അജി മാത്യു എന്നാണ് ദുൽഖറിന്റെ കഥാപാത്രത്തിന്റെ പേര്. കോട്ടയത്തെ പാലായിൽ നിന്ന് അമേരിക്കയിലെത്തുന്ന സാധാരണക്കാരന്റെ കഥയാണ് ചിത്രം. പുതുമുഖമായ കാർത്തികയാണ് ദുഷഖറിന്റെ നായിക. പ്രശസ്‌ത ഛായാഗ്രാഹകൻ സി.കെ.മുരളീധരന്റെ മകളാണ് കാർത്തിക. സൗബിൻ ഷാഹിർ, ജോൺ വിജയ്, ജിനു ജോസഫ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

സിഐഎയുടെ ഷൂട്ടിങ്ങിനിടെ. ചിത്രം: ഫെയ്സ്ബുക്ക്

സിഐഎയുടെ ഷൂട്ടിങ്ങിനിടെ. ചിത്രം: ഫെയ്സ്ബുക്ക്

ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. അമലിന്റെ സഹായി ആയിരുന്ന രണദിവെയാണ് ഛായാഗ്രാഹണം നിർവഹിച്ചത്. ഷിബിൻ ഫ്രാൻസ് ആണ് തിരക്കഥ എഴുതിയത്. അമൽ നീരദും അൻവർ റഷീദും ചേർന്നാണ് നിർമാണം. ഈ വർഷം തന്നെ സിഐഎ തീയറ്ററുകളിലെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ