മലയാളത്തിന്റെ യങ് സൂപ്പർസ്റ്റാർ ദുൽഖർ സൽമാന്റേയും ഭാര്യ അമാൽ സൂഫിയയുടേയും ഒമ്പതാം വിവാഹ വാർഷികമാണ് ഇന്ന്. അമാലിനോടുള്ള തന്റെ സ്നേഹവും നന്ദിയുമൊക്കെ ഒരു കുറിപ്പിലൂടെ പങ്കുവയ്ക്കുകയാണ് ദുൽഖർ. “സന്തോഷകരമായ 9 വർഷങ്ങൾ… ഒരു ദശകത്തോട് അടുക്കുന്നു… കൂടുതൽ അടുക്കുകയും ശക്തമാവുകയും ഒന്നിച്ച് വളരുകയും ചെയ്തിരിക്കുന്നു. സൂപ്പർ ഗ്ലൂ പോലെ ഒന്ന് നമ്മളെ എപ്പോഴും അടുപ്പിച്ചു നിർത്തുന്നു. യാത്രകളുടെ ഒരു ദശകം… ജീവിതത്തിൽ ഇടറുമ്പോഴെല്ലാം പരസ്പരം ചേർത്തു പിടിക്കുന്നു, മുന്നോട്ടു തന്നെ നടക്കുന്നു… ഒന്നിച്ച് ശക്തരായി നിൽക്കുന്നു….” ദുൽഖർ കുറിക്കുന്നതിങ്ങനെ.
View this post on Instagram
പ്രിയകൂട്ടുകാർക്ക് സോഷ്യൽ മീഡിയയിലൂടെ നസ്രിയയും ആശംസകൾ നേർന്നിട്ടുണ്ട്.
2011 ഡിസംബർ 21നാണ് ദുൽഖറും അമാലും വിവാഹിതരായത്. ഒരു ആർക്കിടെക്ട് കൂടിയാണ് അമാൽ. 2017 മെയ് മാസം അഞ്ചാം തീയതിയാണ് മറിയം അമീറ ജനിക്കുന്നത്. അന്ന് മുതല്‍ തന്റെ ജീവിതം മാറിയെന്ന് മുന്‍പൊരു അവസരത്തില്‍ ദുല്‍ഖര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മാർച്ച് എട്ടിന് വനിതാ ദിനത്തിലും മകള്‍ മറിയത്തിന് ദുല്‍ഖര്‍ വനിതാ ദിനാശംസകൾ നേർന്നിരുന്നു. “രണ്ടു വയസേ ആയുള്ളൂ, എങ്കിലും എന്റെ വഴികാട്ടിയാവുകയാണ് പലപ്പോഴും അവള്”, എന്നാണ് ദുൽഖർ അന്നു കുറിച്ചത്.
‘എനിക്കെന്റെ രാജകുമാരിയെ കിട്ടിയെന്നും അമാലിന്റെ രൂപമാണ് അവൾക്കുളളതെന്നു’മാണ് മകൾ ജനിച്ച വിവരം ഫെയ്സ്ബുക്കിലൂടെ ആരാധകരെ അറിയിച്ചു കൊണ്ട് ദുൽഖർ കുറിച്ചത്.