Latest News
ടൗട്ടെ അതിശക്ത ചുഴലിക്കാറ്റായി, സംസ്ഥാനത്ത് മഴ ഇന്നും തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
രാജ്യത്ത് 3.26 ലക്ഷം പുതിയ കേസുകള്‍, 3,890 മരണം
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി ഓർമ
32,680 പുതിയ കേസുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65

പ്രിയപ്പെട്ടവളെ ചേർത്ത് പിടിച്ച് ഡിക്യു; പ്രിയ കൂട്ടുകാർക്ക് ആശംസകളുമായി നസ്രിയ

വിവാഹ വാർഷിക ദിനത്തിൽ അമാലിനോടുള്ള തന്റെ സ്നേഹവും നന്ദിയുമൊക്കെ ഒരു കുറിപ്പിലൂടെ പങ്കുവയ്ക്കുകയാണ് ദുൽഖർ

Dulquer Salman, ദുൽഖർ സൽമാൻ, Amaal, അമാൽ, Dulquer Salmaan Amaal wedding anniversary, ദുൽഖറിന്റേയും അമാലിന്റേയും വിവാഹ വാർഷികം, Mammootty, First Birthday, Maryam, മറിയം, അമാൽ, ദുൽഖർ സൽമാൻ, മമ്മൂട്ടി,

മലയാളത്തിന്റെ യങ് സൂപ്പർസ്റ്റാർ ദുൽഖർ സൽമാന്റേയും ഭാര്യ അമാൽ സൂഫിയയുടേയും ഒമ്പതാം വിവാഹ വാർഷികമാണ് ഇന്ന്. അമാലിനോടുള്ള തന്റെ സ്നേഹവും നന്ദിയുമൊക്കെ ഒരു കുറിപ്പിലൂടെ പങ്കുവയ്ക്കുകയാണ് ദുൽഖർ. “സന്തോഷകരമായ 9 വർഷങ്ങൾ… ഒരു ദശകത്തോട് അടുക്കുന്നു… കൂടുതൽ അടുക്കുകയും ശക്തമാവുകയും ഒന്നിച്ച് വളരുകയും ചെയ്തിരിക്കുന്നു. സൂപ്പർ ഗ്ലൂ പോലെ ഒന്ന് നമ്മളെ എപ്പോഴും അടുപ്പിച്ചു നിർത്തുന്നു. യാത്രകളുടെ ഒരു ദശകം… ജീവിതത്തിൽ ഇടറുമ്പോഴെല്ലാം പരസ്പരം ചേർത്തു പിടിക്കുന്നു, മുന്നോട്ടു തന്നെ നടക്കുന്നു… ഒന്നിച്ച് ശക്തരായി നിൽക്കുന്നു….” ദുൽഖർ കുറിക്കുന്നതിങ്ങനെ.

 

View this post on Instagram

 

A post shared by Dulquer Salmaan (@dqsalmaan)

പ്രിയകൂട്ടുകാർക്ക് സോഷ്യൽ മീഡിയയിലൂടെ നസ്രിയയും ആശംസകൾ നേർന്നിട്ടുണ്ട്.

2011 ഡിസംബർ 21നാണ് ദുൽഖറും അമാലും വിവാഹിതരായത്. ഒരു ആർക്കിടെക്ട് കൂടിയാണ് അമാൽ. 2017 മെയ്‌ മാസം അഞ്ചാം തീയതിയാണ് മറിയം അമീറ ജനിക്കുന്നത്. അന്ന് മുതല്‍ തന്റെ ജീവിതം മാറിയെന്ന് മുന്‍പൊരു അവസരത്തില്‍ ദുല്‍ഖര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മാർച്ച് എട്ടിന് വനിതാ ദിനത്തിലും മകള്‍ മറിയത്തിന് ദുല്‍ഖര്‍ വനിതാ ദിനാശംസകൾ നേർന്നിരുന്നു. “രണ്ടു വയസേ ആയുള്ളൂ, എങ്കിലും എന്റെ വഴികാട്ടിയാവുകയാണ് പലപ്പോഴും അവള്‍”, എന്നാണ് ദുൽഖർ അന്നു കുറിച്ചത്.

‘എനിക്കെന്റെ രാജകുമാരിയെ കിട്ടിയെന്നും അമാലിന്റെ രൂപമാണ് അവൾക്കുളളതെന്നു’മാണ് മകൾ ജനിച്ച വിവരം ഫെയ്സ്ബുക്കിലൂടെ ആരാധകരെ അറിയിച്ചു കൊണ്ട് ദുൽഖർ കുറിച്ചത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dulquer salmaan amaal wedding anniversary nazriya wish

Next Story
പ്രണയത്തിന്റെ ‘മായാനദി’; ഓർമകളിൽ മാത്തൻmayanadi, tovino thomas, aiswarya lakshmi, ashique abu,malayalam film
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express