മലയാളത്തിന്റെ യങ് സൂപ്പർസ്റ്റാർ ദുൽഖർ സൽമാന്റേയും ഭാര്യ അമാൽ സൂഫിയയുടേയും എട്ടാം വിവാഹ വാർഷികമാണ് ഇന്ന്. അമാലിനോടുള്ള തന്റെ സ്നേഹവും നന്ദിയുമൊക്കെ അറിയിച്ചുകൊണ്ട് മനോഹരമായ വാക്കുകളാണ് ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

Read More: ദുൽഖറിന്റെ പുതിയ സംരംഭത്തിന് തിരി കൊളുത്തി അമാൽ സൂഫിയ

തങ്ങളുടെ കുഞ്ഞ് മകൾ മറിയത്തിന്റെ മമ്മയായതിനും, സഹോദരിയുടെ മക്കൾക്ക് അമ്മായിയായതിനും എല്ലാർക്കും പ്രിയപ്പെട്ട അമ്മു ആയതിനും അമാലിനോട് നന്ദി പറയുകയാണ് ദുൽഖർ. ഒരിക്കലും അവസാനിക്കാത്ത സ്നേഹം അമാലിന് ഉറപ്പ് നൽകുന്നുമുണ്ട് ഡിക്യു. ഏറ്റവും മികച്ച മനുഷ്യനാകാൻ അമാൽ തന്നെ പ്രേരിപ്പിക്കുന്നുവെന്നും ദുൽഖർ പറയുന്നു.

2011 ഡിസംബർ 21നാണ് ദുൽഖറും അമാലും വിവാഹിതരായത്. ഒരു ആർക്കിടെക്ട് കൂടിയാണ് അമാൽ. 2017 മെയ്‌ മാസം അഞ്ചാം തീയതിയാണ് മറിയം അമീറ ജനിക്കുന്നത്. അന്ന് മുതല്‍ തന്റെ ജീവിതം മാറിയെന്ന് മുന്‍പൊരു അവസരത്തില്‍ ദുല്‍ഖര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മാർച്ച് എട്ടിന് വനിതാ ദിനത്തിലും മകള്‍ മറിയത്തിന് ദുല്‍ഖര്‍ വനിതാ ദിനാശംസകൾ നേർന്നിരുന്നു. “രണ്ടു വയസേ ആയുള്ളൂ, എങ്കിലും എന്റെ വഴികാട്ടിയാവുകയാണ് പലപ്പോഴും അവള്‍”, എന്നാണ് ദുൽഖർ അന്നു കുറിച്ചത്.

‘എനിക്കെന്റെ രാജകുമാരിയെ കിട്ടിയെന്നും അമാലിന്റെ രൂപമാണ് അവൾക്കുളളതെന്നു’മാണ് മകൾ ജനിച്ച വിവരം ഫെയ്സ്ബുക്കിലൂടെ ആരാധകരെ അറിയിച്ചു കൊണ്ട് ദുൽഖർ കുറിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook