Latest News

ഒരുമിച്ച് യാത്ര തുടങ്ങിയിട്ട് 10 വർഷം; അമാലിനെ സ്നേഹം നിറഞ്ഞ വാക്കുകളാൽ മൂടി ദുൽഖർ

പുതിയ ലോകം കണ്ടെത്താൻ ഞങ്ങൾ ഇപ്പോഴും ശ്രമിക്കുകയാണ്, ഇനിയും ഒരുപാട് കാണാനുണ്ട്. ഒരു ദശാബ്ദത്തിനു ശേഷം ഞങ്ങളുടെ ബന്ധം കൂടുതൽ ശക്തമാണ്

Dulquer salmaan, amaal, ie malayalam

പത്താം വിവാഹ വാർഷികം ആഘോഷിക്കുകയാണ് ദുൽഖർ സൽമാനും അമാൽ സൂഫിയയും. 2011 ഡിസംബർ 22 നായിരുന്നു ഇരുവരുടെയും വിവാഹം. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍ക്കിടെക്കാണ്. വീട്ടുകാരുടെ ആശിര്‍വാദത്തോടെ നടന്ന ഒരു പ്രണയ വിവാഹമായിരുന്നു തന്റേതെന്നാണ് ദുൽഖർ മുൻപൊരിക്കൽ പറഞ്ഞത്.

വിവാഹ വാർഷിക ദിനത്തിൽ അമാലിനെ സ്നേഹം നിറഞ്ഞ വാക്കുകൾ കൊണ്ട് മൂടിയിരിക്കുകയാണ് ദുൽഖർ. ഇൻസ്റ്റഗ്രാമിൽ അമാലിനൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം മനോഹരമായൊരു കുറിപ്പും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒന്നിച്ച് ഇരുവരും പായ്ക്കപ്പലിൽ യാത്ര ചെയ്യുന്നതായാണ് പോസ്റ്റിൽ ദുൽഖർ പറയുന്നത്. കാറ്റ് മാത്രമാണ് തങ്ങളെ നയിക്കുന്നതെന്നും ആർത്തിരമ്പി വരുന്ന തിരമാലകളെ ഒന്നിച്ച് മറികടക്കാമെന്നും തിരമാലകളിൽപെട്ട് കപ്പൽ കുലുങ്ങുമ്പോൾ മുറുകെ കെട്ടിപ്പിടിക്കാമെന്നും ദുൽഖർ പറയുന്നു.

”പുതിയ ലോകം കണ്ടെത്താൻ ഞങ്ങൾ ഇപ്പോഴും ശ്രമിക്കുകയാണ്, ഇനിയും ഒരുപാട് കാണാനുണ്ട്. ഒരു ദശാബ്ദത്തിനു ശേഷം ഞങ്ങളുടെ ബന്ധം കൂടുതൽ ശക്തമാണ്. കപ്പൽ ഉയർന്നു നിൽക്കുന്നു. നമ്മുടെ മാലാഖയുമായി സുരക്ഷിതമായ കൂട്ടിലാണ്. പോർട്ട് അല്ലെങ്കിൽ സ്റ്റാർബോർഡ് ഞങ്ങൾ ഒരുമിച്ച് കണ്ടെത്തുമെന്ന് എനിക്കറിയാം,” ദുൽഖർ കുറിച്ചു.

2017 മേയ് അഞ്ചാം തീയതിയാണ് ദുഖറിന്റെ മകൾ മറിയം അമീറ ജനിക്കുന്നത്. അന്ന് മുതല്‍ തന്റെ ജീവിതം മാറിയെന്ന് മുന്‍പൊരു അവസരത്തില്‍ ദുല്‍ഖര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

Read More: ‘എങ്ങനെ ഒരു കൂൾ ഡാഡ് ആവാം’; സ്റ്റൈലിഷ് ചിത്രങ്ങളുമായി ദുൽഖർ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dulquer salmaan amaal wedding 10th anniversary

The moderation of comments is automated and not cleared manually by malayalam.indianexpress.com