മലയാളം, തമിഴ് ഭാഷകളിലായി ഒരുപിടി സിനിമകളുമായി തിരക്കുകളിലാണ് ദുൽഖർ സൽമാൻ. സിനിമാ തിരക്കുകൾക്കിടയിലും കുടുംബത്തിനൊപ്പം ചെലവഴിക്കാൻ ദുൽഖർ സമയം കണ്ടെത്താറുണ്ട്. മകൾ മറിയത്തിനും ഭാര്യ അമാലിനുമൊപ്പം പാർക്കിലെത്തിയ ദുൽഖറിന്റെ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
പാർക്കിൽ കളിക്കുന്ന ദുൽഖറിന്റെ മകൾ മറിയത്തിനെ വീഡിയോയിൽ കാണാനാവും. മകൾ എന്തോ ചോദിക്കുന്നതും ദുൽഖർ മറുപടി പറയുന്നതും വീഡിയോയിൽ കാണാം. അമാലിന്റെ മുഖം വീഡിയോയിൽ വ്യക്തമല്ല.
അടുത്തിടെ ദുൽഖർ സൽമാനും അമാൽ സൂഫിയയും പത്താം വിവാഹ വാർഷികം ആഘോഷിച്ചിരുന്നു. 2011 ഡിസംബർ 22 നായിരുന്നു ഇരുവരുടെയും വിവാഹം. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍ക്കിടെക്കാണ്. വീട്ടുകാരുടെ ആശിര്‍വാദത്തോടെ നടന്ന ഒരു പ്രണയ വിവാഹമായിരുന്നു തന്റേതെന്നാണ് ദുൽഖർ മുൻപൊരിക്കൽ പറഞ്ഞത്.
വിവാഹ വാർഷിക ദിനത്തിൽ അമാലിനെ സ്നേഹം നിറഞ്ഞ വാക്കുകൾ കൊണ്ട് മൂടിയിരിക്കുകയാണ് ദുൽഖർ. ഇൻസ്റ്റഗ്രാമിൽ അമാലിനൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം മനോഹരമായൊരു കുറിപ്പും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒന്നിച്ച് ഇരുവരും പായ്ക്കപ്പലിൽ യാത്ര ചെയ്യുന്നതായാണ് പോസ്റ്റിൽ ദുൽഖർ പറയുന്നത്. കാറ്റ് മാത്രമാണ് തങ്ങളെ നയിക്കുന്നതെന്നും ആർത്തിരമ്പി വരുന്ന തിരമാലകളെ ഒന്നിച്ച് മറികടക്കാമെന്നും തിരമാലകളിൽപെട്ട് കപ്പൽ കുലുങ്ങുമ്പോൾ മുറുകെ കെട്ടിപ്പിടിക്കാമെന്നും ദുൽഖർ പോസ്റ്റിൽ പറഞ്ഞിരുന്നു.
Read More: സായാഹ്ന നടത്തത്തിന് ഇറങ്ങി നയൻതാര; വീഡിയോ