നടൻ ദുൽഖർ സൽമാന്റെയും അമാലിന്റെയും മകൾക്ക് ഇന്ന് ഒന്നാം പിറന്നാൾ. മകൾക്കും ഭാര്യ അമാലിനുമൊപ്പം ഉളള ചിത്രം പങ്കുവച്ചാണ് താരം തന്നെ ഇക്കാര്യം അറിയിച്ചത്. ഇതാദ്യമായാണ് മകൾ മറിയയുടെ ചിത്രം താരം ഫെയ്‌സ്ബുക്കിൽ പങ്കുവയ്ക്കുന്നത്.

“ഞങ്ങളുടെ ജീവിതത്തിലെ സ്നേഹത്തിന് എക്കാലത്തെയും സന്തോഷം നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുന്നു. നിനക്ക് ഒരു വയസായെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല. ഞങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹമാണ് നീ, ഇതിനോടകം ഒരു വലിയ ആളായി നീ മാറിയിരിക്കുന്നു, ഞങ്ങളുടെ ജീവിതത്തിലും സ്നേഹവും സന്തോഷവും നിറയ്ക്കുന്നത് നീയാണ്,” താരം തന്റെ സന്തോഷം സോഷ്യൽ മീഡിയയിൽ ഇങ്ങിനെ കുറിച്ചു.

”എനിക്കെന്റെ രാജകുമാരിയെ കിട്ടിയെന്നും അമാലിന്റെ രൂപമാണ് അവൾക്കുളളതെന്നും” ദുൽഖർ കുഞ്ഞ് പിറന്ന കഴിഞ്ഞ മെയ് 5 ന് ട്വീറ്റ് ചെയ്തിരുന്നു. ചെന്നൈയിലെ മദർഹുഡ് ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം.

സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ് മറിയത്തിന്റെ ഒന്നാം പിറന്നാളിപ്പോൾ. ദുൽഖറിന്റെ പോസ്റ്റുകൾക്ക് കീഴിൽ ആരാധകർ ഒന്നടങ്കം സ്നേഹാശംസകളുമായി എത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ