scorecardresearch

പുത്തൻ ഡിഫന്‍ഡര്‍ ഒക്ട സ്വന്തമാക്കി ദുൽഖർ സൽമാൻ; വിലയെത്രെയെന്നറിയാമോ?

ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാഹന നിരയിലെ ഏറ്റവും കരുത്തുറ്റ മോഡലായ  ഒക്ടയാണ് ദുല്‍ഖര്‍ സല്‍മാൻ സ്വന്തമാക്കിയത്. പെട്രാ കോപ്പര്‍ നിറത്തിലുള്ളതാണ് ഈ ഡിഫൻഡർ ഒക്ട

ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാഹന നിരയിലെ ഏറ്റവും കരുത്തുറ്റ മോഡലായ  ഒക്ടയാണ് ദുല്‍ഖര്‍ സല്‍മാൻ സ്വന്തമാക്കിയത്. പെട്രാ കോപ്പര്‍ നിറത്തിലുള്ളതാണ് ഈ ഡിഫൻഡർ ഒക്ട

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Dulquer Salmaan

മമ്മൂട്ടിയെ പോലെ തന്നെ വാഹനങ്ങളോടും വലിയ ഭ്രമമുള്ള വ്യക്തിയാണ് മകൻ ദുൽഖർ സൽമാനും. ആരും കൊതിക്കുന്ന നിരവധി വാഹനങ്ങളും ദുൽഖറിന്റെ വാഹന ശേഖരത്തിലുണ്ട്. ഇപ്പോഴിതാ, തന്റെ ഗ്യാരേജിലേക്ക് പുതിയൊരു വാഹനം കൂടി എത്തിച്ചിരിക്കുകയാണ് ദുൽഖർ. 

Advertisment

Also Read: അതൊന്നും എന്റെ സമ്മതത്തോടെയല്ല, ഒരുപാട് തട്ടിപ്പ് നടക്കുന്ന കാലമാണ്; മുന്നറിയിപ്പുമായി സംയുക്ത വർമ

ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാഹന നിരയിലെ ഏറ്റവും കരുത്തുറ്റ മോഡലായ  ഒക്ടയാണ് ദുല്‍ഖര്‍ സല്‍മാൻ സ്വന്തമാക്കിയത്. 2.60 കോടി രൂയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. പെട്രാ കോപ്പര്‍ നിറത്തിലുള്ള ഡിഫൻഡർ ഒക്ടയാണ് ദുൽഖർ തിരഞ്ഞെടുത്തിരിക്കുന്നത്.  മുത്തൂറ്റ് ലാന്‍ഡ് റോവര്‍ ഡീലര്‍ഷിപ്പിന്റെ കൊച്ചിയിലെ ഷോറൂമില്‍ നിന്നാണ് വാഹനം ഏറ്റുവാങ്ങിയത്.

Also Read: ഒരു നടനോട് ചോദിക്കുമോ ഈ ചോദ്യം? വ്ലോഗറുമായുള്ള തർക്കത്തിൽ ഔദ്യോഗിക പ്രസ്താവനയുമായി ഗൗരി കിഷൻ

Advertisment

ബിഎംഡബ്ല്യു M5 (E39), നീല നിറത്തിലുള്ള പോർഷെ പാനമേറ, പച്ച നിറത്തിലുള്ള മിനി കൂപ്പർ, മെഴ്‌സിഡസ് ബെൻസ് ഇ ക്ലാസ്, മിത്സുബിഷി പജേരോ സ്പോർട്ട്, മെഴ്‌സിഡസ്-ബെൻസ് എസ്എൽഎസ് എഎംജി,  മെഴ്‌സിഡസ് ബെൻസ് ജി63 എഎംജി,  997 പോർഷ 911 കരേര എസ്, ടൊയോട്ട സുപ്ര, ഇ46 ബിഎംഡബ്ള്യു എം3 എന്നിങ്ങനെ വലിയൊരു വാഹനശേഖരം തന്നെ ദുൽഖറിനുണ്ട്. ഒപ്പം  ഡാറ്റ്‌സൺ 1200, ബിഎംഡബ്ള്യു 740 ഐഎൽ, ഡബ്ള്യു123 മെഴ്‌സിഡസ് ബെൻസ് ടിഎംഇ, പഴയകാല മിനി 1275 ജിടി കൂപ്പർ, ജെ80 ടൊയോട്ട ലാൻഡ് ക്രൂയ്സർ, വോൾവോ 240ഡിഎൽ സ്റ്റേഷൻ വാഗൺ എന്നിങ്ങനെ ക്ലാസിക് കാറുകളുടെ ശേഖരവും താരത്തിനുണ്ട്. 

Also Read: ഗബ്രിയുടെ പെങ്ങളുടെ മധുരംവെപ്പിൽ താരമായി ജാസ്മിന്‍; ഫോട്ടോ

ബിഎംഡബ്യു മോട്ടോറാഡിന്റെ ആർ 1200 ജിഎസ് അഡ്വെഞ്ചർ, കെ1300 ആർ, ട്രയംഫിന്റെ ടൈഗർ എക്സ്ആർഎക്സ് അഡ്വഞ്ചർ, ട്രയംഫ് ബോൺവിൽ സ്റ്റീവ് മക്ക്വീൻ എഡിഷൻ തുടങ്ങിയ ബൈക്കുകളും ദുൽഖറിന്റെ ഗ്യാരേജിലുണ്ട്. 

"ദുൽഖർ ഒരു കളക്റ്റർ ആണ്. ഏതാണ്ട് 50-60 കാറുകൾ കാണും. ശരിക്കും ഒരു കളക്ടറാണ് ദുൽഖർ. അങ്ങനെ കാറുകൾ കളക്റ്റ് ചെയ്യുന്നതിൽ അയാൾ സന്തോഷം കണ്ടെത്തുന്നു. ഞാൻ പക്ഷേ കാറുകൾ ഡ്രൈവ് ചെയ്യുന്നതിലാണ് സന്തോഷം കണ്ടെത്തുന്നത്, അതിന് അത്രയും കാറുകൾ വേണ്ടല്ലോ. എന്നെ സംബന്ധിച്ച് കാറുകൾ ഗാരേജിൽ സൂക്ഷിക്കുന്നതല്ല, അതു ഉപയോഗിക്കുന്നതിലാണ് താൽപ്പര്യം. ദുൽഖറിനും ഡ്രൈവ് ചെയ്യാൻ ഇഷ്ടമാണ്, പക്ഷേ അതിലേറെ സന്തോഷം കളക്ടർ എന്ന രീതിയിലുണ്ട്. ദുൽഖർ ഒരു പ്രോപ്പർ കാർ പ്രേമിയാണ്," ദുൽഖറിന്റെ കാർ പ്രേമത്തെ കുറിച്ച് ഒരിക്കൽ പൃഥ്വിരാജ് പറഞ്ഞതിങ്ങനെ. ദുൽഖറിന്റെ കാർ ശേഖരത്തെക്കുറിച്ച് ഒരു ഡോക്യുമെൻ്ററി ചെയ്യാൻ താൻ ആഗ്രഹിക്കുന്നുവെന്നും പൃഥ്വി തുറന്നു പറഞ്ഞിരുന്നു. 

Also Read: മണി ഈസ് നോട്ട് എ പ്രോബ്ലം, കോസ്റ്റ്ലി ബ്രേക്ക്ഫാസ്റ്റ് ഒൺലി: യാത്രാചിത്രങ്ങളുമായി വർഷ

Dulquer Salmaan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: