Latest News

ഇതെന്റെ ഡ്രീം കാർ; ദുൽഖർ പറയുന്നു

1.69 കോടിയ്ക്ക് മുകളിലാണ് ഈ കാറിന്റെ വില

dulquer salmaan, Mammootty, car collection, dulquer cars, dulquer mass entry, kurup movie, dulquer salmaan, dulquer, കുറുപ്പ് റിലീസ്, kurup, salmaan kurup, kurup release date, dulquer salmaan movies

മമ്മൂട്ടിയെ പോലെ തന്നെ വാഹനങ്ങളോടും ടെക്നോളജിയോടും ഏറെ പ്രണയം കാത്തുസൂക്ഷിക്കുന്ന താരമാണ് ദുൽഖർ സൽമാനും. മലയാള സിനിമയിലെ ഏറ്റവും വലിയ വാഹനപ്രേമികളുടെ ലിസ്റ്റെടുത്താൽ അതിൽ ഒന്നും രണ്ടും സ്ഥാനത്തായി ഈ അച്ഛനും മകനും കാണും.

ഇപ്പോഴിതാ, തന്റെ ഡ്രീം കാറിനെ കുറിച്ച് സംസാരിക്കുകയാണ് ദുൽഖർ. ബിഎംഡബ്ല്യു M5 (E39) കാറിനെയാണ് ദുൽഖർ തന്റെ ഡ്രീം കാറായി വിശേഷിപ്പിച്ചത്. “എന്റെ ഡ്രീം കാർ ഏതെന്ന് നിങ്ങൾ ചോദിച്ചാൽ,” എന്ന കുറിപ്പിനൊപ്പമാണ് ദുൽഖർ ബിഎംഡബ്ല്യു M5 (E39) ന്റെ ചിത്രം പങ്കുവച്ചത്. 1.69 കോടിയ്ക്ക് മുകളിലാണ് ബിഎംഡബ്ല്യു M5 കാറുകളുടെ വില വരുന്നത്.

ഇതിനു പുറമെ വാഹനങ്ങളുടെ വലിയ ശേഖരം തന്നെ ദുൽഖറിനുണ്ട്. നീല നിറത്തിലുള്ള പോർഷെ പാനമേറ, പച്ച നിറത്തിലുള്ള മിനി കൂപ്പർ, മെഴ്‌സിഡസ് ബെൻസ് ഇ ക്ലാസ്, മിത്സുബിഷി പജേരോ സ്പോർട്ട്, മെഴ്‌സിഡസ്-ബെൻസ് എസ്എൽഎസ് എഎംജി, 997 പോർഷ 911 കരേര എസ്, ടൊയോട്ട സുപ്ര, ഇ46 ബിഎംഡബ്ള്യു എം3 എന്നീ കാറുകളും. ഡാറ്റ്‌സൺ 1200, ബിഎംഡബ്ള്യു 740 ഐഎൽ, ഡബ്ള്യു123 മെഴ്‌സിഡസ് ബെൻസ് ടിഎംഇ, പഴയകാല മിനി 1275 ജിടി കൂപ്പർ, ജെ80 ടൊയോട്ട ലാൻഡ് ക്രൂയ്സർ, വോൾവോ 240ഡിഎൽ സ്റ്റേഷൻ വാഗൺ എന്നിങ്ങനെ ക്ലാസിക് കാറുകളുടെ ശേഖരവും താരത്തിനുണ്ട്.

അടുത്തിടെ, മെഴ്‌സിഡസ് ബെൻസ് ജി63 എഎംജിയും ദുൽഖർ സ്വന്തമാക്കിയിരുന്നു. ഏകദേശം രണ്ടര കോടിയോളം രൂപയാണ് ഈ വാഹനത്തിന്റെ അടിസ്ഥാന വില.

ബിഎംഡബ്യു മോട്ടോറാഡിന്റെ ആർ 1200 ജിഎസ് അഡ്വെഞ്ചർ, കെ1300 ആർ, ട്രയംഫിന്റെ ടൈഗർ എക്സ്ആർഎക്സ് അഡ്വഞ്ചർ, ട്രയംഫ് ബോൺവിൽ സ്റ്റീവ് മക്ക്വീൻ എഡിഷൻ തുടങ്ങിയ ബൈക്കുകളും ദുൽഖറിന്റെ ഗ്യാരേജിലുണ്ട്.

Also Read: ട്രോളൊക്കെ കറക്റ്റായിരുന്നു; വാപ്പച്ചിയുടെ ഫോണെടുത്ത് പോസ്റ്റിട്ടത് ഞാൻ തന്നെ; തുറന്നു പറഞ്ഞ് ദുൽഖർ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dulquer salmaan about his dream car the bmw m5 e39

Next Story
ബിസിനസ്സ് രംഗത്തെ മിന്നും താരങ്ങള്‍actress, business, kavya madhavan, poornima indrajith, lena, kaniha, jomol, reena basheer
The moderation of comments is automated and not cleared manually by malayalam.indianexpress.com