scorecardresearch

'അപ്പുവിന്' സ്നേഹപൂര്‍വം ദുല്‍ഖറും പ്രിയദര്‍ശനും; താരപുത്രന് ആശംസകളുമായി സിനിമാലോകം

വലിയൊരു അച്ഛന്റെ അതിലും വലിയൊരു മകനാവട്ടെ അപ്പു' എന്നാണ് പ്രിയദര്‍ശന്‍ കുറിച്ചത്

വലിയൊരു അച്ഛന്റെ അതിലും വലിയൊരു മകനാവട്ടെ അപ്പു' എന്നാണ് പ്രിയദര്‍ശന്‍ കുറിച്ചത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
'അപ്പുവിന്' സ്നേഹപൂര്‍വം ദുല്‍ഖറും പ്രിയദര്‍ശനും; താരപുത്രന് ആശംസകളുമായി സിനിമാലോകം

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന് തുടക്കമാവുമ്പോള്‍ ആശംസകളുമായി സിനിമാലോകം. ദുല്‍ഖര്‍ സല്‍മാനും പ്രിയദര്‍ശനും അജു വര്‍ഗീസും അടക്കമുളളവര്‍ താരപുത്രന് ആശംസകള്‍ അറിയിച്ച് രംഗത്തെത്തി.

Advertisment

"പുതിയ ചിത്രത്തിനൊരുങ്ങുന്ന എന്റെ പ്രിയപ്പെട്ട അപ്പുവിന്(പ്രണവ് മോഹന്‍ലാല്‍) ആശംസകള്‍, ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ക്കുള്‍പ്പെടെ പ്രണവ് നടത്തിയ കഠിനാധ്വാനം അറിയാമെന്നും എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ചിത്രമാകും ഇതെന്നും ദുല്‍ഖര്‍ ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കുന്നു.

'വലിയൊരു അച്ഛന്റെ അതിലും വലിയൊരു മകനാവട്ടെ അപ്പു' എന്നാണ് പ്രിയദര്‍ശന്‍ കുറിച്ചത്. ജിത്തുജോസഫ് സംവിധാനം ചെയ്യുന്ന ആദി എന്ന ചിത്രത്തിലാണ് പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റം.'ആദി' എന്നാണ് ചിത്രത്തിന്റെ പേര്. തിരുവനന്തപുരത്ത് നടന്ന പൂജ ചടങ്ങിലാണ് ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പുറത്തിറക്കിയത്. ചിത്രത്തിന്റെ മോഷൻ പോസ്റ്ററും ചടങ്ങിൽ പുറത്തുവിട്ടു. ജീത്തു ജോസഫാണ് ചിത്രത്തിന്റെ സംവിധായകൻ. 'ഒടിയന്‍' എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ പൂജയും നടന്നു.

Advertisment

കുടുംബ സമേതമാണ് മോഹൻലാൽ ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. ഏറെ നാളുകളായുളള കാത്തിരിപ്പിനു ശേഷമാണ് പ്രണവ് ചിത്രത്തിന്റെ പൂജ നടന്നത്. മോഹൻലാലിന്റെ പുതിയ ചിത്രമായ വെളിപാടിന്റെ പുസ്തകം സിനിമയുടെ ടീസറിന്റെ പ്രദർശനവും ഒടിയൻ സിനിമയുടെ പൂജയും ഇതോടൊപ്പം നടന്നു. പരസ്യ ചിത്ര സംവിധായകനായ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയനും പ്രണവ് നായകനാവുന്ന ജീത്തു ജോസഫ് ചിത്രവും ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്. മഞ്ജു വാര്യരാണ് ഒടിയനിൽ മോഹൻലാലിന്റെ നായിക.

Mohanlal Priyadarshan Pranav Mohanlal Dulquer Salmaan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: