Latest News

ആരാധകന്റെ മരണത്തിൽ വികാരനിർഭരനായി ദുൽഖർ സൽമാൻ

തലശ്ശേരി സ്വദേശിയായ യുവാവിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി ദുൽഖർ സൽമാൻ

തന്റെ ആരാധകന്റെ മരണത്തിൽ വികാരനിർഭരനായി ചലച്ചിത്ര താരം ദുൽഖർ സൽമാൻ. തലശ്ശേരി സ്വദേശി ഹർഷാദ് പി.കെയുടെ മരണമാണ് ദുൽഖർ സൽമാനെ ദുഃഖത്തിലാഴ്ത്തിയത്. മട്ടന്നൂരിൽ ഉണ്ടായ വാഹനാപകടത്തിലാണ് തലശ്ശേരി മുഴുപ്പിലങ്ങാട് സ്വദേശി അബൂബക്കറിന്റെ മകൻ ഹർഷാദ് മരിച്ചത്.

സന്തോഷവാനും സ്നേഹസമ്പന്നനുമായ ചെറുപ്പക്കാരനായിരുന്നു ഹർഷാദെന്നും, അവന്റെ മരണ വാർത്ത ഞെട്ടലോടെയാണ് കേട്ടതെന്നും ദുൽഖർ ഫെയ്സ്ബുക്കിൽ കുറിച്ചു. നവമാധ്യമങ്ങളിലൂടെ ഹർഷാദ് തനിക്ക് നൽകിയ പിന്തുണ വിലപ്പെട്ടതായിരുന്നുവെന്നും , ഹർഷാദിന്റെ കുടുംബാഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും ദുൽഖർ സൽമാൻ പറഞ്ഞു.

ഹർഷാദിന്റെ മരണവാർത്ത ഞെട്ടലുണ്ടാക്കിയെന്ന് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.

ദുൽഖർ സൽമാൻ ഫാൻസ് കണ്ണൂർ ഡിസ്ട്രിക് കമ്മിറ്റി പ്രസിഡന്റായിരുന്നു ഹർഷാദ്. മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെയും തലശ്ശേരിയിൽ നിന്നുള്ള പ്രതിനിധി ആയിരുന്നു മരിച്ച ഹർഷാദ്. ബൈക്ക് അപകടത്തിൽ മരിച്ച ഹർഷാദിനെ മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ ഐഡി കാർഡിൽ നിന്നാണ് തിരിച്ചറിഞ്ഞത്.

എസ്‌എഫ്ഐ തലശ്ശേരി ഏരിയാ വൈസ് പ്രസിഡന്റ് കൂടിയാണ് മരിച്ച ഹർഷാദ്. ഹർഷാദിന് ഒപ്പമുണ്ടായിരുന്ന തലശ്ശേരിയിലെ കെ.പി.സലീമിന്റെ മകൻ മുഹമ്മദ് സഫ്വാനും അപകടത്തിൽ മരണപ്പെട്ടു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dulquar salman sends condolence in his fans death

The moderation of comments is automated and not cleared manually by malayalam.indianexpress.com