എറണാകുളം: മലയാളത്തിലെ യുവതാരങ്ങൾക്കിടയില്‍ ഏറ്റവുമധികം ആരാധകരുള്ള നടനാണ് കുഞ്ഞിക്ക എന്ന് വിളിക്കുന്ന ദുൽക്കർ സൽമാൻ. സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി സംവദിക്കാൻ താരം സമയം കണ്ടെത്താറുമുണ്ട്. അങ്ങനെ ദുൽഖറിന്രെ കട്ട ആരാധകനായൊരാൾ താരത്തോട് ഒരു ആഗ്രഹം സാധിച്ചു തരുമോ എന്ന് ചോദിച്ചു. ഒരു മടിയും കൂടാതെ കുഞ്ഞിക്ക ആ ആഗ്രഹം സാധിച്ചു നൽകുകയും ചെയ്തു.

തന്റെ പിറന്നാൾ ദിനത്തിൽ ദുൽഖർ സൽമാൻ ഒന്ന് ആശംസ നേരണമെന്നായിരുന്നു ആരാധകന്റെ ആഗ്രഹം. ഈ ആഗ്രഹം ആരാധകൻ ട്വിറ്ററിലൂടെ ദുൽഖറിനെ അറിയിക്കുകയും ചെയ്തു. ഇത് സന്ദേശം ശ്രദ്ധയിൽപ്പെട്ട ദുൽഖർ ഉടൻ പിറന്നാൾ​ ആശംസകൾ നേർന്ന് ആരാധകന് സന്ദേശവും അയച്ചു.


ന്യൂജെനറേഷൻ താരങ്ങൾക്ക് ഇടയിൽ ആരാധകരോട് സമൂഹ മാധ്യമങ്ങളൂടെ സംവദിക്കുന്നതിൽ ശ്രദ്ധ ചെലുത്തുന്ന താരമാണ് ദുൽക്കർ സൽമാൻ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook