/indian-express-malayalam/media/media_files/2025/11/11/dude-ott-release-date-platform-mamitha-baiju-pradeep-2025-11-11-14-36-18.jpg)
Dude OTT Release Date & Platform: മമിത ബൈജുവും പ്രദീപ് രംഗനാഥനും അഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രം ഡ്യൂഡ് ഒടിടി റിലീസിനൊരുങ്ങുന്നു. റൊമാന്റിക് ഫൺ എന്റർടെയ്നറായ ചിത്രം തിയേറ്ററുകളിൽ മികച്ച വിജയം നേടുകയും 100 കോടിയിലേറെ കളക്ഷൻ നേടുകയും ചെയ്തിരുന്നു.
Also Read: വലുതെന്തോ വരുന്നുണ്ട്; രേവതിയ്ക്ക് വേണ്ടി ഡബ്ബിംഗ് സ്റ്റുഡിയോയിൽ എത്തി മമ്മൂട്ടി
നവാഗത സംവിധായകനായ കീർത്തീശ്വരൻ ഒരുക്കിയ ചിത്രത്തിൽ മമിതയ്ക്കും പ്രദീപ് രംഗനാഥനുമൊപ്പം ശരത് കുമാറും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്. നേഹ ഷെട്ടി, ഹൃദു ഹാറൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
Also Read: അച്ഛന് കുഴപ്പമൊന്നുമില്ല, സുഖം പ്രാപിച്ചുവരുന്നു; ഇഷ ഡിയോൾ
നികേത് ബൊമ്മിയാണ് ഛായാഗ്രഹണം. സായ് അഭ്യങ്കർ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കിയത്. മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
Also Read: ആസിഫ് അലിയൊന്നും നമ്മളെ പോലെ റിച്ച് അല്ലെന്നേ; റിമിയുടെ വീഡിയോ, കുഞ്ചന്റെ കൗണ്ടർ
View this post on InstagramA post shared by Netflix india (@netflix_in)
നെറ്റ്ഫ്ളിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. നവംബർ 14ന് ചിത്രം നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും.
Also Read: 2 ലക്ഷത്തിന്റെ ഫോൺ, ഒരു വീട്ടിലേക്കുള്ള മുഴുവൻ ഗൃഹോപകരണങ്ങളും ലക്ഷങ്ങൾ ശമ്പളവും; 100 ദിവസം കൊണ്ട് അനീഷ് നേടിയത്: Bigg Bossmalayalam 7 First Runner-Up
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us