/indian-express-malayalam/media/media_files/uploads/2023/06/Bhagyalakshmi.jpg)
ഭാഗ്യലക്ഷ്മി (Photo: Bhagyalakshmi/Instagram)
മഴക്കാലമെത്തിയതോടെ സംസ്ഥാനത്ത് പലതരത്തിലുള്ള പനികൾ വ്യാപകമാവുകയാണ്. നിരവധി ആളുകളാണ് ചികിത്സ തേടി ആശുപത്രികളിലെത്തുന്നത്. എച്ച് 1 എൻ 1 ബാധിച്ച് ചികിത്സയിൽ കഴിയുകയാണ് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെയാണ് അസുഖവിവരം ഭാഗ്യലക്ഷ്മി അറിയിച്ചത്.
ആശുപത്രിയിൽ നിന്നുള്ള ചിത്രത്തിനൊപ്പം‘വളരെ മോശം അവസ്ഥയിലാണ്. എല്ലാവരും സുരക്ഷിതരായി ഇരിക്കണം’ എന്നും ഭാഗ്യലക്ഷ്മി കുറിക്കുന്നു. പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നാണ് കമന്റുകളിലെ ആശംസ.
കഴിഞ്ഞ ദിവസം നടി രചന നാരയണൻ കുട്ടിയും പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സ നേടിയിരുന്നു. ഡെങ്കി പനി ബാധയെ തുടർന്നാണ് രചന ആശുപത്രിയിൽ ചികിത്സ തേടിയത്.
സംസ്ഥാനത്ത് പനി പടരുന്ന സാഹചര്യത്തിൽ വേണ്ട ജാഗ്രതാനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ആരോഗ്യവകുപ്പും പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.