കാന്‍സര്‍ രോഗത്തെത്തുടര്‍ന്ന് തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്ന ഡബ്ബിങ് ആര്‍ടിസ്റ്റ് അമ്പിളി അന്തരിച്ചു.  51 വയസ്സായിരുന്നു. സംസ്കാരം വെള്ളിയാഴ്ച തിരുവനന്തപുരത്ത്.

എട്ടു വയസ്സ് മുതല്‍  ഡബ്ബിങ് രംഗത്ത്‌  പ്രവര്‍ത്തിച്ചു വന്നിരുന്ന അമ്പിളി മലയാളം-തമിഴ് സീരിയല്‍ സിനിമാ മേഖലയില്‍ സജീവയായിരുന്നു. മണ്മറഞ്ഞ നടി മോനിഷയ്ക്ക് ശബ്ദം നല്‍കിയ സിനിമകള്‍ ഉള്‍പ്പടെ ഒട്ടേറെ സിനിമകള്‍ക്ക്‌ ഡബ്ബ് ചെയ്തിട്ടുണ്ട്.  മൊഴിമാറ്റ ചിത്രങ്ങളുടെ തിരക്കഥകള്‍ തയ്യാറാക്കുന്നതിലും പ്രാഗൽഭ്യമുണ്ടായിരുന്നു അമ്പിളിയ്ക്ക്.

നടിയും  ഡബ്ബിങ് ആര്‍ട്ടിസ്റ്റ്മായിരുന്ന തങ്കത്തിന്റെ മകളാണ്.  ഭര്‍ത്താവ് ചന്ദ്രമോഹനും ശബ്ദ കലാകാരനാണ്.  വൃന്ദ, വിദ്യ എന്ന രണ്ടു മക്കളുണ്ട് ഇവര്‍ക്ക്.

അമ്പിളിയ്ക്ക്ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ട് ഫെഫ്കഫെയ്സ്ബുക്കില്‍ പറഞ്ഞതിങ്ങനെ.

 

Dubbing Artist Mrs. Anandhavally & Mrs.Ambili Prayag

അമ്പിളിയും ആനന്ദവല്ലിയും

Dubbing Artists -Ambili, Sreeja, Jolly at the wedding reception of Bhagyalakshmi in Chennai

അമ്പിളി, ശ്രീജ, ജോളി എന്നിവര്‍ ഭാഗ്യലക്ഷ്മിയുടെ വിവാഹ സത്കാര വേളയില്‍

Dubbing Artists Sreeja and Ambili 1

ശ്രീജ, അമ്പിളി, മുന്‍കാല ചിത്രം

ശ്രീജ, അമ്പിളി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook