ദൃശ്യം ഒന്നാം ഭാഗത്തെപ്പോലെ സൂപ്പർ ഹിറ്റായിരുന്നു സിനിമയുടെ രണ്ടാം ഭാഗമായ ദൃശ്യം 2. ആദ്യ ഭാഗത്തിലെന്നപോലെ ദൃശ്യം 2 സിനിമയും മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയാണ്. ദൃശ്യം 2 തെലുങ്ക് പതിപ്പ് ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുകയാണ്. ദൃശ്യത്തിന്റെ സംവിധായൻ ജീത്തു ജോസഫ് തന്നെയാണ് തെലുങ്കു പതിപ്പും സംവിധാനം ചെയ്യുന്നത്. മലയാളത്തിലെ നായിക മീന തെലുങ്കിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മലയാളത്തിൽ ആശ ശരത്ത് അവതരിപ്പിച്ച പൊലീസ് കഥാപാത്രത്തെ തെലുങ്കിൽ നദിയ മൊയ്തുവാണ് അവതരിപ്പിക്കുന്നത്.
ഇപ്പോൾ ദൃശ്യം 2 തെലുങ്ക് പതിപ്പിന്റെ ചിത്രീകരണ സമയത്തുള്ള ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് മീന. നദിയ മൊയ്തുവിനൊപ്പമുള്ള ഒരു ചിത്രമാണ് മീന ഇന്ന് പങ്കുവച്ചത്. നേരത്തെ ചിത്രീകരണ സമയത്തെ ചിത്രങ്ങൾ മറ്റ് അഭിനേതാക്കളും അണിയറപ്രവർത്തകരും പങ്കു വച്ചിരുന്നു.
മലയാളത്തിൽ മോഹൻലാൽ അവതരപിപ്പിച്ച നായക കഥാപാത്രത്തെ ദൃശ്യം 2 തെലുങ്ക് പതിപ്പിൽ അവതരിപ്പിക്കുന്നത് വെങ്കിടേശാണ്. എസ്തർ അനിൽ മലയാളത്തിലെ അതേ കഥാപാത്രം തെലുങ്കിലും അവതരിപ്പിക്കും. മലയാളത്തിൽ മുരളി ഗോപി അവതരിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെ തെലുങ്കിൽ സമ്പത്താണ് അവതരിപ്പിക്കുന്നത്.
Read More: ജീത്തു, ഇത് മാസ്റ്റര്‍ പീസ്, ലോക നിലവാരമുള്ളത്; ദൃശ്യം2 വേറെ ലെവലെന്ന് എസ്.എസ് രാജമൗലി
#Drushyam2 🎥 pic.twitter.com/3TgoVDWLgA
— Actress Nadiya (@ActressNadiya) March 17, 2021
#Drushyam2 Venky Look 🔥 pic.twitter.com/KtWctAYLOm
— ` (@WeirddTweetz) April 15, 2021
Read More: Bigg Boss Malayalam 3: ജോർജുക്കുട്ടി ബിഗ് ബോസിൽ; ദൃശ്യം 2വിന്റെ വ്യത്യസ്ത കഥകളുമായി മത്സരാർഥികൾ
മലയാളത്തിൽ ഒടിടി പ്ളാറ്റ്ഫോമായ ആമസോൺ പ്രൈമിലാണ് ‘ദൃശ്യം 2’ റിലീസ് ചെയ്തത്. സൂപ്പർസ്റ്റാർ മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ വലിയ ഹിറ്റുകളിൽ ഒന്നായ ‘ദൃശ്യം’ എന്ന ചിത്രത്തിന്റെ തുടർച്ചയായ ‘ദൃശ്യം 2’ ലാൽ ആരാധകർ വലിയ പ്രതീക്ഷകളോടെ ഉറ്റുനോക്കിയ ഒരു ക്രൈം ത്രില്ലറായിരുന്നു. തിയേറ്ററിൽ റിലീസ് ചെയ്‍തിരുന്നുവെങ്കിൽ വലിയ ഇനീഷ്യൽ കളക്ഷൻ ഉറപ്പായും നേടുമായിരുന്ന ചിത്രം കോവിഡ് പശ്ചാത്തലത്തിൽ ഒടിടി റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ആദ്യമായാണ് സൂപ്പർതാരത്തിന്റെ ചിത്രം ഒടിടിയിൽ റിലീസ് ചെയ്തത്.
ആറ് വർഷങ്ങൾക്കു ശേഷമുള്ള ജോർജുകുട്ടിയുടെ ജീവിതമാണ് ‘ദൃശ്യം 2’വിലൂടെ സംവിധായകൻ കാണിച്ചു തരുന്നത്. മികച്ച സിനിമാറ്റിക് അനുഭവം സമ്മാനിക്കുന്ന, ആദ്യഭാഗത്തോട് നീതി പുലർത്തുന്ന ചിത്രമെന്നു തന്നെ ‘ദൃശ്യം 2’വിനെ വിശേഷിപ്പിക്കാം. ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസിനെത്തിയ മലയാളത്തിൽ നിന്നുള്ള ആദ്യത്തെ സൂപ്പർസ്റ്റാർ ചിത്രം ഒരു തരത്തിലും ആരാധകരെ നിരാശരാക്കുകയില്ല.