scorecardresearch
Latest News

‘ദൃശ്യം’ ഇനി കൊറിയന്‍ ഭാഷയിലേക്ക്; ‘പാരസൈറ്റി’ലെ സോങ് കോങ് ഹൊ പ്രധാന കഥാപാത്രം

ആദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമ കൊറിയന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നത്

Drishyam, Movie
Photo: Facebook/ Jeethu Joseph

ജീത്തു ജോസഫിന്റെ സംവിധാനത്തിലൊരുങ്ങി മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ത്രില്ലര്‍ ഫ്രാഞ്ചൈസിയായ ദൃശ്യം കൊറിയന്‍ ഭാഷയിലേക്ക് റീമേക്കിനൊരുങ്ങുന്നു. കൊറിയന്‍ നിര്‍മ്മാണ കമ്പനിയായ ആന്തോളജി സ്റ്റുഡിയോസും ഹിന്ദി നിര്‍മ്മാണ കമ്പനിയായ പനോരമ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ദൃശ്യത്തിന്റെ ഹിന്ദി റീമേക്കിന്റെ ആദ്യ ഭാഗം നിര്‍മ്മിച്ചത് പനോരമ സ്റ്റുഡിയോസായിരുന്നു. ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമ കൊറിയന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നത്. ഏറെ പ്രശംസകള്‍ ലഭിച്ച പാരസൈറ്റ് എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രം അവതരിപ്പിച്ച സോങ് കാങ് ഹൊ ആയിരിക്കും റീമേക്കില്‍ എത്തുക. കിം ജീ വൂനാണ് സംവിധാനം നിര്‍വഹിക്കുന്നത്.

മോഹന്‍ലാല്‍ ചിത്രം നേരത്തെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. വിവധി ഭാഷകളില്‍ ഒരേ പോലെ വിജയം നേടാന്‍ ദൃശ്യത്തിന് കഴിഞ്ഞിരുന്നു. 2013-ലായിരുന്നു ദൃശ്യത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. രണ്ടാം ഭാഗം ആമസോണ്‍ പ്രൈമിലൂടെ 2021-ലും പ്രേക്ഷകരിലേക്ക് എത്തി.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Drishyam set for south korean remake producers confirms at cannes film festival