‘ദൃശ്യം’ എന്ന ചിത്രത്തിലെ കൗമാരക്കാരനായ വില്ലൻ വരുണിനെ അത്ര പെട്ടെന്ന് ആർക്കും മനസ്സിലാവില്ല. റോഷൻ ബഷീർ എന്ന നടനായിരുന്നു ദൃശ്യത്തിൽ വരുണായി എത്തിയത്. കൊച്ചിയിലെ റമദ റിസോർട്ടിൽ വെച്ച് ഞായറാഴ്ച ആയിരുന്നു റോഷന്റെ വിവാഹം. എൽ എൽബി ബിരുദധാരിയാണ് വധു ഫർസാന. വിവാഹം വീട്ടുകാർ തീരുമാനിച്ചുറപ്പിച്ചതാണെന്ന് റോഷൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ഇപ്പോഴിതാ, ഫർസാനയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് റോഷൻ. മെഗാസ്റ്റാർ മമ്മൂട്ടിയുടെ അമ്മാവന്റെ പേരക്കുട്ടിയാണ് ഫർസാന. ലോക്ക്ഡൗൺ കാലമായതിനാൽ അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിനെത്തിയത്.
നടൻ കലന്തൻ ബഷീറിന്റെ മകനാണ് റോഷൻ. കോഴിക്കോട് ആണ് ഇവരുടെ സ്വദേശം. ‘മേലേ വാര്യത്തെ മാലാഖക്കുട്ടികൾ’, ‘കല്യാണപ്പിറ്റേന്ന് ‘, ‘ഇമ്മിണി നല്ലൊരാൾ’, ‘കുടുംബവിശേഷങ്ങൾ’ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടനാണ് കലന്തൻ ബഷീർ. ഉപ്പയുടെ പാതയിൽ അഭിനയത്തിലേക്ക് എത്തിയ റോഷന്റെ ആദ്യചിത്രം 2010 ൽ പുറത്തിറങ്ങിയ ‘പ്ലസ് ടു’ ആയിരുന്നു.

View this post on Instagram
Read more: ‘ബാലേട്ടന്റെ’ മക്കളായി എത്തിയ ഈ മിടുക്കികളെ ഓർമയുണ്ടോ? കുട്ടിത്താരങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ
View this post on Instagram
View this post on Instagram
View this post on Instagram
Read more: ഈ കൊച്ചുമിടുക്കികളെ ഓർമ്മയുണ്ടോ? വിശേഷങ്ങളുമായി നിരഞ്ജനയും നിവേദിതയും
View this post on Instagram
View this post on Instagram
Supporting @blackcapsnz Today.. Comment your team #worldcupfinal #engvsnz
ബാങ്കിംഗ് ഹവേഴ്സ്, ടൂറിസ്റ്റ് ഹോം, റെഡ് വൈൻ എന്നീ ചിത്രങ്ങളിലും റോഷൻ വേഷമിട്ടു. എന്നാൽ ‘ദൃശ്യ’ത്തിലെ വരുൺ എന്ന കഥാപാത്രമാണ് റോഷനെ ശ്രദ്ധേയനാക്കിയത്. ‘ദൃശ്യ’ത്തിന്റെ തമിഴ് റീമേക്കായ ‘പാപനാശം’ എന്ന ചിത്രത്തിൽ കമൽഹാസനോടൊപ്പവും റോഷൻ അഭിനയിച്ചിരുന്നു. തുടർന്ന് തമിഴിലും തെലുങ്കിലുമായി ഏതാനും ചിത്രങ്ങളിലും റോഷൻ അഭിനയിച്ചു.
Read more: ‘ഡാഡികൂളി’ലെ ഈ വികൃതി പയ്യനെ ഓർമയുണ്ടോ? പുതിയ ചിത്രങ്ങൾ