‘ദൃശ്യം’ എന്ന ചിത്രത്തിലെ കൗമാരക്കാരനായ വില്ലൻ വരുണിനെ അത്ര പെട്ടെന്ന് ആർക്കും മനസ്സിലാവില്ല. റോഷൻ ബഷീർ എന്ന നടനായിരുന്നു ദൃശ്യത്തിൽ വരുണായി എത്തിയത്. 2013ൽ ‘ദൃശ്യ’ത്തിൽ അഭിനയിക്കുമ്പോൾ റോഷന് 22 വയസാണ് പ്രായം. എന്നാൽ ഏഴു വർഷം കൊണ്ട് ആരെയും അമ്പരപ്പിക്കുന്ന ലുക്കിലേക്ക് മാറിയിരിക്കുകയാണ് ഈ യുവനടൻ.
നടൻ കലന്തൻ ബഷീറിന്റെ മകനാണ് റോഷൻ. കോഴിക്കോട് ആണ് ഇവരുടെ സ്വദേശം. ‘മേലേ വാര്യത്തെ മാലാഖക്കുട്ടികൾ’, ‘കല്യാണപ്പിറ്റേന്ന് ‘, ‘ഇമ്മിണി നല്ലൊരാൾ’, ‘കുടുംബവിശേഷങ്ങൾ’ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടനാണ് കലന്തൻ ബഷീർ. ഉപ്പയുടെ പാതയിൽ അഭിനയത്തിലേക്ക് എത്തിയ റോഷന്റെ ആദ്യചിത്രം 2010 ൽ പുറത്തിറങ്ങിയ ‘പ്ലസ് ടു’ ആയിരുന്നു.

Read more: ‘ബാലേട്ടന്റെ’ മക്കളായി എത്തിയ ഈ മിടുക്കികളെ ഓർമയുണ്ടോ? കുട്ടിത്താരങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ
Read more: ഈ കൊച്ചുമിടുക്കികളെ ഓർമ്മയുണ്ടോ? വിശേഷങ്ങളുമായി നിരഞ്ജനയും നിവേദിതയും
ബാങ്കിംഗ് ഹവേഴ്സ്, ടൂറിസ്റ്റ് ഹോം, റെഡ് വൈൻ എന്നീ ചിത്രങ്ങളിലും റോഷൻ വേഷമിട്ടു. എന്നാൽ ‘ദൃശ്യ’ത്തിലെ വരുൺ എന്ന കഥാപാത്രമാണ് റോഷനെ ശ്രദ്ധേയനാക്കിയത്. ‘ദൃശ്യ’ത്തിന്റെ തമിഴ് റീമേക്കായ ‘പാപനാശം’ എന്ന ചിത്രത്തിൽ കമൽഹാസനോടൊപ്പവും റോഷൻ അഭിനയിച്ചിരുന്നു. തുടർന്ന് തമിഴിലും തെലുങ്കിലുമായി ഏതാനും ചിത്രങ്ങളിലും റോഷൻ അഭിനയിച്ചു.
Read more: ‘ഡാഡികൂളി’ലെ ഈ വികൃതി പയ്യനെ ഓർമയുണ്ടോ? പുതിയ ചിത്രങ്ങൾ