ബാലതാരമായിട്ടാണ് തുടക്കമെങ്കിലും ഷാജി എൻ.കരുൺ സംവിധാനം ചെയ്ത ‘ഓള്’ എന്ന സിനിമയിലൂടെ എസ്തർ നായികയായും മാറി. നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചുവെങ്കിലും ജീത്തു ജോസഫിന്റെ ദൃശ്യം സിനിമയിലൂടെയാണ് എസ്തർ ശ്രദ്ധ നേടിയത്. പക്ഷേ 2014 ൽ പുറത്തിറങ്ങിയ ദൃശ്യത്തിലൂടെയാണ് എസ്തർ ഏവർക്കും സുപരിചിതയായത്. ദൃശ്യത്തിൽ മോഹൻലാലിന്റെ മകളായിട്ടാണ് എസ്തർ അഭിനയിച്ചത്.

Read Also: ആത്മവിമര്‍ശനത്തിന്റെ കരുത്ത് ഡബ്ല്യുസിസിക്ക് ഉണ്ടാകട്ടെ; രാജിവച്ച് വിധു വിൻസെന്റ്

ദൃശ്യത്തിലെ അനുമോളിൽനിന്നും എസ്തർ ഇപ്പോൾ ഒരുപാട് മാറി. സാരിയിലുളള എസ്തറിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഫൊട്ടോയിൽ വളരെ മനോഹരിയായിട്ടാണ് എസ്തറുളളത്. ഇൻസ്റ്റഗ്രാമിലാണ് എസ്തർ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുളളത്.

View this post on Instagram

Can’t think of any pretty captions!

A post shared by Esther Anil (@_estheranil) on

View this post on Instagram

A post shared by Esther Anil (@_estheranil) on

മോഹൻലാലിന്റെ തന്നെ ‘ഒരു നാൾ വരും’ എന്ന ചിത്രത്തിലൂടെയാണ് എസ്തർ ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിൽ മോഹൻലാലിന്റെയും സമീറ റെഡ്ഢിയുടെയും മകളായിട്ടാണ് അഭിനയിച്ചത്. അതിനുശേഷം കോക്ടെയിൽ, വയലിൻ, ഡോക്ടർ ലൗ, മല്ലു സിങ്, ഓഗസ്റ്റ് ക്ലബ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.

മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജിൽ ബിരുദ വിദ്യാർഥിനിയാണ് എസ്തർ. വിവിധ ഭാഷകളിലായി ഇതിനോടകം 29 ചിത്രങ്ങളിൽ എസ്തർ അഭിനയിച്ചു കഴിഞ്ഞു. പഠനത്തോടൊപ്പം അഭിനയവും ഒന്നിച്ചുകൊണ്ടുപോകാനുളള തീരുമാനത്തിലാണ് എസ്തർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook