scorecardresearch
Latest News

ജീവിതത്തിൽ സന്തോഷം നിറയ്ക്കുന്ന കൂട്ടുകാരി; ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ‘ദൃശ്യം’ താരം

കഴിഞ്ഞ മാസമായിരുന്നു റോഷന്റെയും ഫർസാനയുടെയും വിവാഹം

Roshan Basheer, Drishyam Fame Roshan Basheer, Roshan Basheer photos, Drishyam Varun, Roshan Basheer, Drishyam Fame Roshan Basheer, Roshan Basheer photos, Drishyam Varun, Roshan Basheer wedding photos

‘ദൃശ്യം’ എന്ന ചിത്രത്തിലെ കൗമാരക്കാരനായ വില്ലൻ വരുണിനെ അത്ര പെട്ടെന്ന് ആർക്കും മനസ്സിലാവില്ല. റോഷൻ ബഷീർ എന്ന നടനായിരുന്നു ദൃശ്യത്തിൽ വരുണായി എത്തിയത്. അടുത്തിടെയായിരുന്നു റോഷന്റെ വിവാഹം. മെഗാസ്റ്റാർ മമ്മൂട്ടിയുടെ അമ്മാവന്റെ പേരക്കുട്ടിയായ ഫർസാനയാണ് റോഷന്റെ വധു. ഇപ്പോഴിതാ, ഫർസാനയ്ക്ക് ഒപ്പമുള്ള ഹണിമൂൺകാല ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് റോഷൻ.

View this post on Instagram

A post shared by Roshan Basheer (@roshan_rb) on

View this post on Instagram

A post shared by Roshan Basheer (@roshan_rb) on

View this post on Instagram

A post shared by Roshan Basheer (@roshan_rb) on

View this post on Instagram

Happiness comes in waves @renisha__rb #pondatti

A post shared by Roshan Basheer (@roshan_rb) on

View this post on Instagram

A post shared by Roshan Basheer (@roshan_rb) on

View this post on Instagram

@jiksonphotography #justmarried

A post shared by Roshan Basheer (@roshan_rb) on

നടൻ കലന്തൻ ബഷീറിന്റെ മകനാണ് റോഷൻ. കോഴിക്കോട് ആണ് ഇവരുടെ സ്വദേശം. ‘മേലേ വാര്യത്തെ മാലാഖക്കുട്ടികൾ’, ‘കല്യാണപ്പിറ്റേന്ന് ‘, ‘ഇമ്മിണി നല്ലൊരാൾ’, ‘കുടുംബവിശേഷങ്ങൾ’ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടനാണ് കലന്തൻ ബഷീർ. ഉപ്പയുടെ പാതയിൽ അഭിനയത്തിലേക്ക് എത്തിയ റോഷന്റെ ആദ്യചിത്രം 2010 ൽ പുറത്തിറങ്ങിയ ‘പ്ലസ് ടു’ ആയിരുന്നു.

ബാങ്കിംഗ് ഹവേഴ്സ്, ടൂറിസ്റ്റ് ഹോം, റെഡ് വൈൻ എന്നീ ചിത്രങ്ങളിലും റോഷൻ വേഷമിട്ടു. എന്നാൽ ‘ദൃശ്യ’ത്തിലെ വരുൺ എന്ന കഥാപാത്രമാണ് റോഷനെ ശ്രദ്ധേയനാക്കിയത്. ‘ദൃശ്യ’ത്തിന്റെ തമിഴ് റീമേക്കായ ‘പാപനാശം’ എന്ന ചിത്രത്തിൽ കമൽഹാസനോടൊപ്പവും റോഷൻ അഭിനയിച്ചിരുന്നു. തുടർന്ന് തമിഴിലും തെലുങ്കിലുമായി ഏതാനും ചിത്രങ്ങളിലും റോഷൻ അഭിനയിച്ചു.

Read more: ‘ഡാഡികൂളി’ലെ ഈ വികൃതി പയ്യനെ ഓർമയുണ്ടോ? പുതിയ ചിത്രങ്ങൾ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Drishyam actor roshan basheer with wife photos