മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന പുതിയ ഡ്രാമയുടെ പ്രോമോ സോങ് പുറത്ത് വിട്ടു. മോഹന്‍ലാല്‍ തന്നെയാണ് ഗാനത്തിന്റെ വീഡിയോ ഫെയ്‌സ്ബുക്കിലൂടെ പുറത്ത് വിട്ടത്. മോഹന്‍ലാല്‍ തന്നെയാണ് ഗാനം പാടിയിരിക്കുന്നത്.
‘പണ്ടാരോ ചൊല്ലീട്ടില്ലേ, പാണന്‍ പാട്ടില്‍ കേട്ടിട്ടില്ലേ’ എന്ന് തുടങ്ങുന്ന ഗാനത്തില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷന്‍ കാഴ്ച്ചകളാണുള്ളത്. മോഹന്‍ലാലും രഞ്ജിത്തും മറ്റ് അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരെല്ലാം വീഡിയോയില്‍ വന്ന് പോകുന്നുണ്ട്. നാളുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും പാടുന്നു എന്നതും ഡ്രാമയുടെ ഗാനത്തിന്റെ സവിശേഷതയാണ്.
‘ലോഹ’ത്തിനു ശേഷം രഞ്ജിത്തും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണിത്. ‘പുത്തന്‍ പണ’ത്തിനു ശേഷം രഞ്ജിത് തന്നെ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ഡ്രാമ’. ലണ്ടനില്‍ ചിത്രീകരിച്ചിട്ടുള്ള ‘ഡ്രാമ’യില്‍ ആശാ ശരത് ആണ് നായിക. ഇവരെ കൂടാതെ സുരേഷ് കൃഷ്ണ, മുരളി മേനോന്‍, സുബി സുരേഷ് എന്നിവരും ഈ ചിത്രത്തില്‍ ഉണ്ടാകും. മറ്റുള്ള പ്രധാന കഥാപാത്രങ്ങള്‍ ആരൊക്കെയാണെന്നുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
വര്‍ണചിത്ര ബിഗ് സ്‌ക്രീനിന്റെ ബാനറില്‍ മഹാസുബൈറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മലയാള സിനിമയ്ക്ക് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ടിന്റെ പുതിയ ചിത്രത്തിനെ വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ഇതിനോടകം റിലീസ് ചെയ്തു കഴിഞ്ഞ ചിത്രത്തിന്റെ ടീസറിന് ലാല്‍ ആരാധകരില്‍ നിന്നും നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഓടിവന്ന് കാറിലേക്ക് മറിയുന്ന സൂപ്പര്‍സ്റ്റാറിനെയാണ് ടീസറില്‍ കാണുന്നത്.