/indian-express-malayalam/media/media_files/uploads/2023/09/Jawan-Box-Office-Collection.jpg)
ഷാരൂഖിന് ഡോ. കഫീൽ ഖാന്റെ തുറന്ന കത്ത്
ഗോരഖ്പൂർ ആശുപത്രി ദുരന്തത്തിന്റെ പിന്നാമ്പുറവും സർക്കാർ ആശുപത്രികളുടെ ദുരവസ്ഥയും സിനിമയിലൂടെ വെളിപ്പെടുത്തിയ ജവാൻ സിനിമയുടെ അണിയറ പ്രവർത്തകരേയും ഷാരൂഖ് ഖാനേയും അഭിനന്ദിച്ച് ഡോ. കഫീൽ ഖാൻ. നടനും നിർമ്മാതാവുമായ ഷാരൂഖ് ഖാന് നേരിട്ട് കത്തയച്ചിരുന്നുവെന്നും എന്നാൽ കത്ത് മടങ്ങിയതിനാലാണ് സോഷ്യൽ മീഡിയയിലൂടെ പരസ്യമായി ഈ കത്ത് പങ്കുവെക്കുന്നതെന്നും കഫീൽ ഖാൻ ട്വീറ്റിൽ കുറിച്ചു.
ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ സർക്കാർ ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ നിരവധി കുട്ടികൾ മരിച്ച സംഭവത്തിൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിച്ച ഡോക്ടറായിരുന്നു കഫീൽ ഖാൻ. എന്നാൽ സർക്കാരിനെ വിമർശിച്ചതിന്റെ ഭാഗമായി അദ്ദേഹത്തെ കുറ്റവാളിയാക്കി ജയിലിലടച്ചിരുന്നു. നീണ്ട കാലത്തെ നിയമപോരാട്ടങ്ങൾക്ക് ശേഷം അദ്ദേഹം ജയിലിൽ നിന്ന് പുറത്തുവരികയും ജോലിയിൽ തിരികെ പ്രവേശിക്കുകയും ചെയ്തിരുന്നു.
കഫീൽ ഖാന്റെ കത്തിന്റെ പൂർണ്ണരൂപം:
"ഷാരൂഖ് സർ, ഈ കത്ത് കാണുമ്പോൾ നിങ്ങൾ നല്ല ആരോഗ്യത്തിലും ഉത്സാഹത്തിലുമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങളുടെ ഏറ്റവും പുതിയ ചിത്രമായ "ജവാൻ" കാണാനിടയായി. നിർണായകമായ സാമൂഹിക-രാഷ്ട്രീയ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനുള്ള ഒരു മാർഗമായി സിനിമയെ ഉപയോഗിക്കാനുള്ള നിങ്ങളുടെ അസാധാരണമായ പ്രതിബദ്ധതയ്ക്ക് എന്റെ അഗാധമായ അഭിനന്ദനം അറിയിക്കുന്നു.
സിനിമയിൽ അതിദാരുണമായ ഗൊരഖ്പൂർ സംഭവം തീവ്രമായി ചിത്രീകരിച്ചിരിക്കുന്നത് എന്റെ ഹൃദയത്തിൽ മായാത്ത മുദ്ര പതിപ്പിച്ചു. ഈ സംഭവവുമായും അതിന്റെ അനന്തരഫലങ്ങളുമായും വ്യക്തിപരമായ ബന്ധം പുലർത്തുന്ന ആളെന്ന നിലയിൽ, ഈ കഥ സ്ക്രീനിൽ കൊണ്ടുവരാനുള്ള നിങ്ങളുടെ തീരുമാനം എന്നെ ആഴത്തിൽ സ്വാധീനിച്ചു.
Unfortunately, I wasn't able to obtain your email address, @iamsrk sir .
— Dr Kafeel Khan (@drkafeelkhan) October 5, 2023
Consequently, I sent the letter by post, but that also showing in transit even after many days .Therefore posting it here 🙏🏾
To
The Honourable Mr. Shah Rukh Khan
Indian actor and film producer
Mannat,… pic.twitter.com/9OxtzHQJ5M
ജവാൻ ഒരു സാങ്കൽപ്പിക സൃഷ്ടിയാണെന്ന് മനസ്സിലാക്കുന്നു. എങ്കിലും ഗൊരഖ്പൂർ ദുരന്തത്തിലേക്കും അത് ചൂണ്ടിക്കാട്ടുന്ന അധികാര കേന്ദ്രങ്ങളുടെ പരാജയവും നിസ്സംഗതയും, പരമ പ്രധാനമായി അവിടെ പൊലിഞ്ഞ നിരപരാധികളുടെ ജീവിതങ്ങളുടെയും ശക്തമായ ഓർമ്മപ്പെടുത്തലാണ്.
നമ്മുടെ ആരോഗ്യ സംരക്ഷണ സംവിധാനത്തിൽ അടിയന്തിരമായി വേണ്ട കാര്യങ്ങളിൽ ഇത് അടിവരയിടുന്നു. നടി സാന്യ മൽഹോത്ര അവതരിപ്പിച്ച കഥാപാത്രം (ഡോ. ഈറാം ഖാൻ) ഞാൻ നേരിട്ട അനുഭവങ്ങളാണ് പ്രതിഫലിപ്പിക്കുന്നത്. "ഗോരഖ്പൂർ ഹോസ്പിറ്റൽ ദുരന്തത്തിന്റെ" യഥാർത്ഥ കുറ്റവാളിയെ പിടികൂടിയത് സന്തോഷകരമാണ്. യഥാർത്ഥ ജീവിതത്തിൽ യഥാർത്ഥ കുറ്റവാളികൾ ഇപ്പോഴും സ്വതന്ത്രരായി വിഹരിക്കുന്നുണ്ട്. ഞാൻ ഇപ്പോഴും എന്റെ ജോലി തിരികെ ലഭിക്കാൻ പാടുപെടുകയാണ്. ഒപ്പം കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട 63 മാതാപിതാക്കളും ഇപ്പോഴും നീതിക്ക് വേണ്ടി കാത്തിരിക്കുകയാണ്.
/indian-express-malayalam/media/media_files/uploads/2023/10/30.jpg)
"ഗോരഖ്പൂർ ഹോസ്പിറ്റൽ ട്രാജഡി" എന്ന പേരിൽ ഒരു പുസ്തകം എഴുതിയത് ഞാൻ പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. പാൻ മാക്മില്ലൻ എന്ന പ്രസാധകർ ഈ പുസ്തകം ആറിലധികം ഭാഷകളിൽ പുറത്തിറക്കിയിട്ടുണ്ട്. ഗോരഖ്പൂർ ദുരന്തത്തിന്റെയും അനന്തരഫലങ്ങളുടെയും സമഗ്രമായ വിവരണം ഞാൻ അതിൽ നൽകുന്നുണ്ട്. സിനിമയുടെ ഇതിവൃത്തത്തിന്റെ ഒരു ഭാഗം എന്റെ പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന സംഭവങ്ങളുമായി പ്രതിധ്വനിക്കുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു."
"ഷാരൂഖ് സാറിനേയും പ്രതിഭാധനനായ സംവിധായകൻ ആറ്റ്ലിയേയും നേരിൽ കാണാൻ കഴിഞ്ഞാൽ അത് എന്റെ ഭാഗ്യമായിരിക്കും. സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർക്കും വ്യക്തിപരമായി എന്റെ നന്ദി അറിയിക്കുന്നു. എന്റെ രാജ്യത്തെയും നാട്ടുകാരേയും സേവിക്കുന്നതിനുള്ള നിശ്ചയദാർഢ്യവും തടസ്സമില്ലാതെ തുടരുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നു. പ്രത്യാശയുടെ വെളിച്ചമായതിന് ഒരിക്കൽ കൂടി നന്ദി. താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു. ഹൃദയം നിറഞ്ഞ ആശംസകൾ."
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.