മമ്മൂട്ടിയ കുറിച്ചുള്ള ഒരു പഴയകാല ഡോക്യുമെന്ററിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ‘നക്ഷത്രങ്ങളുടെ രാജകുമാരൻ’ എന്ന പേരിലുള്ള ഈ ഡോക്യുമെന്ററി തയ്യാറാക്കിയത് ദൂരദർശനാണ്. 20 വർഷം പഴക്കമുള്ള ഡോക്യുമെന്ററി യൂട്യൂബിൽ അപ്ലോഡ് ചെയ്തിരിക്കുകയാണ് ദൂരദർശൻ ഇപ്പോൾ.
മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തിനെയും ദുൽഖറിനെയും സുറുമിയേയും സഹോദരങ്ങളെയുമെല്ലാം ഈ ഡോക്യുമെന്ററിയിൽ കാണാം.
രണ്ടു ഭാഗങ്ങളാണ് ഈ ഡോക്യുമെന്ററിയിൽ ഉള്ളത്. തോമസ് ടി കുഞ്ഞുമോനാണ് ഈ ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. കള്ളിക്കാട് രാമചന്ദ്രൻ തിരക്കഥയും മോഹൻസിത്താര സംഗീതവും ഡി തങ്കരാജ് ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നു. ഡോക്യുമെന്ററിയിൽ നമ്മൾ കേൾക്കുന്ന ശബ്ദവിവരണം രവി വള്ളത്തോളിന്റേതാണ്.