വഡോദര: ഹിന്ദി ചിത്രം ‘ലവ് രാത്രി’യുടെ പ്രദർശനം തടയുമെന്ന താക്കീതുമായി ശിവസേന രംഗത്ത്. സല്‍മാന്‍ ഖാന്‍ നിര്‍മ്മിക്കുന്ന ‘ലവ് രാത്രി’ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നതിന് എതിരെയാണ് ശിവസേനയുടെ താക്കീത്.

‘ലവ് രാത്രി’യെന്ന ചിത്രത്തിന്റെ ടൈറ്റിൽ ഹൈന്ദവ ആഘോഷമായ നവരാത്രിയുടെ പേര് വളച്ചൊടിക്കുകയാണെന്നാണ് ശിവസേനയുടെ ആരോപണം. സിനിമയുടെ പ്രവർത്തകർ ടൈറ്റിൽ മാറ്റാൻ തയ്യാറാകാത്ത പക്ഷം ചിത്രം തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ പാടില്ല എന്നാണ് തിയേറ്റർ ഉടമകൾക്ക് ശിവസേനയുടെ താക്കീത്. ഞായറാഴ്ചയാണ് ശിവസേന തിയേറ്റർ ഉടമകളെ സമീപിച്ച് താക്കീത് നൽകിയിരിക്കുന്നത്. അടുത്തിടെ ചില ഹിന്ദു സംഘടനങ്ങളും ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾ അലങ്കോലപ്പെടുത്താൻ ശ്രമിച്ചിരുന്നു.

 

“ഇതേ പേരിൽ തന്നെ ചിത്രം വഡോദരയിൽ ഇറക്കാൻ ഞങ്ങൾ സമ്മതിക്കില്ല. ചിത്രവുമായി ഞങ്ങൾക്ക് മറ്റു പ്രശ്നങ്ങളൊന്നുമില്ല, പക്ഷേ, ചിത്രത്തിന്റെ പേര് ഹിന്ദു സംസ്കാരത്തെ മോശമായി ചിത്രീകരിക്കുന്നു. ജില്ലാ കലക്ടർക്കും ഈ വിഷയം സംബന്ധിച്ച് ഞങ്ങൾ മെമ്മോറാണ്ടം നൽകിയിട്ടുണ്ട്. ചിത്രം പേരുമാറ്റി പ്രദർശിപ്പിക്കണം എന്ന ആവശ്യവും ഞങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ചിത്രം ഇതേ പേരിൽ തന്നെയാണ് തിയേറ്ററുകളിൽ ഇറങ്ങുന്നതെങ്കിൽ, കടുത്ത പ്രതിഷേധം നേരിടേണ്ടി വരും”, ശിവസേന വഡോധര ഘടകം വക്താവ് തേജസ് ബ്രാഹ്മ്ഭട്ട് പറയുന്നു.

Read More: Don’t screen Loveratri, Shiv Sena warns theatre, multiplex owners

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook