scorecardresearch

മൈസൂർ പാക്കില്ലാതെ ഇങ്ങോട്ട് വരണ്ട; രൺവീറിനോട് ദീപികയ്ക്ക് ഇതേ പറയാനുള്ളൂ

ശ്രീകൃഷ്ണ സ്വീറ്റ്സിൽ നിന്ന് ഒരു കിലോ മൈസൂർ പാക്കും ചൂടും എരിവുമുള്ള രണ്ടരക്കിലോ പൊട്ടറ്റോ ചിപ്സുമില്ലാതെ തിരിച്ചു വരരുത്

ശ്രീകൃഷ്ണ സ്വീറ്റ്സിൽ നിന്ന് ഒരു കിലോ മൈസൂർ പാക്കും ചൂടും എരിവുമുള്ള രണ്ടരക്കിലോ പൊട്ടറ്റോ ചിപ്സുമില്ലാതെ തിരിച്ചു വരരുത്

author-image
Entertainment Desk
New Update
Deepika Ranveer Wedding Reception Pictures

Deepika Ranveer Wedding Reception Pictures

സോഷ്യൽ മീഡിയയിലൂടെ ആരാധകരെ രസിപ്പിക്കുന്ന രണ്ട് താര ദമ്പതികളാണ് ദീപിക പദുക്കോണും രൺവീർ സിങ്ങും. ദീപികയുടെ പോസ്റ്റുകൾക്ക് രൺവീറും രൺവീറിന്റെ പോസ്റ്റുകൾക്ക് ദീപികയും നൽകുന്ന രസകരമായ കമന്റുകൾ പലപ്പോഴും ആരാധകരും ഏറ്റു പിടിക്കാറുണ്ട്. തന്റെ പുതിയ ചിത്രമായ '83'യുടെ പ്രമോഷന്റെ ഭാഗമായി ചെന്നൈയിലാണ് രൺവീർ ഇപ്പോൾ. രൺവീറിനോട് ദീപികയ്ക്ക് ഒറ്റക്കാര്യമേ പറയാനുള്ളൂ. മൈസൂർ പാക്കും പൊട്ടറ്റോ ചിപ്സുമില്ലാതെ തിരിച്ചു വരരുത്.

Advertisment

Read More: ‘ഞാനൊരു മുസ്‌ലിം, എന്റെ ഭാര്യ ഹിന്ദു, എന്റെ കുട്ടികൾ ഹിന്ദുസ്ഥാൻ’

ശനിയാഴ്ചയാണ് രൺവീർ സിങ് തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. '83 ടീം അംഗങ്ങൾക്കൊപ്പം പോസ് ചെയ്യുന്ന ചിത്രത്തിന് 'കപിലിന്റെ ചെകുത്താന്മാർ ചെന്നൈയിൽ കൊടുങ്കാറ്റാകുന്നു' എന്ന അടിപ്പുറിപ്പ് നൽകി. എന്നാൽ ഈ പോസ്റ്റിലെ ദീപികയുടെ കമന്റാണ് എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റിയത്. "ശ്രീകൃഷ്ണ സ്വീറ്റ്സിൽ നിന്ന് ഒരു കിലോ മൈസൂർ പാക്കും ചൂടും എരിവുമുള്ള രണ്ടരക്കിലോ പൊട്ടറ്റോ ചിപ്സുമില്ലാതെ തിരിച്ചു വരരുത്," എന്നാണ് ദീപികയുടെ കമന്റ്.

Advertisment

deepika padukone, ranveer singh, iemalayalam

ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന കപിൽ ദേവിന്റെ വേഷത്തിൽ രൺവീർ സിങ് എത്തുന്ന ചിത്രമാണ് ’83’. കപിൽ ദേവിനോട് ഏറെ സാദൃശ്യമുള്ള ലുക്കിലാണ് രൺവീർ ചിത്രത്തിലെത്തുന്നത്. മീശയും മുടിയുമെല്ലാം കപിൽ ദേവിനോട് സാമ്യമുള്ള രീതിയിലാണ് മേക്കപ്പ് ആർട്ടിസ്റ്റുകൾ ഒരുക്കിയിരിക്കുന്നത്. രൺവീറിന്റെ ലുക്കിനെ പ്രകീർത്തിച്ച് സാക്ഷാൽ കപിൽ ദേവും രംഗത്തെത്തിയിരുന്നു.

Read More: കപിൽ ദേവല്ല രൺവീർ; വൈറലായി '83' ലുക്ക്

വെസ്റ്റ് ഇൻഡീസ് ആധിപത്യം അവസാനിപ്പിച്ച് 1983 ൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കഥയാണ് ’83’ പറയുന്നത്. കബീർ ഖാൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2020 ഏപ്രിൽ 20 ന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിൽ കപിൽദേവിന്റെ ഭാര്യ റോമി ദേവിന്റെ വേഷത്തിൽ എത്തുന്നത് ദീപിക പദുക്കോൺ ആണ്. വിവാഹശേഷം രൺവീറും ദീപികയും ഒന്നിച്ച് സ്ക്രീനിലെത്തുന്ന ചിത്രം കൂടിയാണ് ’83’.

Ranveer Singh Deepika Padukone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: