സ്വവർഗ ദമ്പതികളുടെ പ്രണയകഥ അവതരിപ്പിക്കുന്ന ആയുഷ്‌മാൻ ഖുറാനയുടെ പുതിയ ബോളിവുഡ് ചിത്രത്തെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ശുഭ് മംഗൾ സ്യാദ സാവധാനെക്കുറിച്ചാണ് ട്രംപ് ട്വിറ്ററിൽ ‘മികച്ചത്’ എന്ന് കുറിച്ചത്.

Read More: വിജയ്‌‌യെ പിന്തുണയ്ക്കാതിരുന്നത് രജനികാന്ത് പുറംനാട്ടുകാനായതിനാൽ: ആരോപണവുമായി പിതാവ്

ആയുഷ്മാൻ ഖുറാനയും ജിതേന്ദ്ര കുമാറും അഭിനയിച്ച ശുഭ് മംഗൾ സ്യാദ സാവധാനെക്കുറിച്ച് വെള്ളിയാഴ്ച എൽജിബിടിക്യു അവകാശ പ്രവർത്തകനായ പീറ്റർ ടാച്ചലും ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയിൽ ‘സ്വവർഗാനുരാഗത്തിന് നിയമപരമായ വിലക്ക്’ ഒഴിവാക്കിയതിന് ശേഷം ‘സ്വവർഗ്ഗാനുരാഗം’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി സിനിമ ഒരുക്കാനുള്ള നിർമ്മാതാക്കളുടെ ശ്രമത്തെ അദ്ദേഹം അഭിനന്ദിച്ചു.

“ഇന്ത്യ: സ്വവർഗാനുരാഗത്തിന് നിയമപരമായ വിലക്ക്’ ഒഴിവാക്കിയതിന് ശേഷം ഒരു സ്വവർഗ്ഗ പ്രണയം അവതരിപ്പിക്കുന്ന പുതിയ ബോളിവുഡ് റോം-കോം പ്രായമായവർക്കും ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഹുറേ!,” എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഈ ട്വീറ്റ് പങ്കുവച്ചുകൊണ്ടായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രശംസ.

വെള്ളിയാഴ്ചയാണ് ശുഭ് മംഗൾ സ്യാദ സാവധാൻ തിയേറ്ററുകളിൽ എത്തിയത്. ഹിതേഷ് കേവല്യ ഒരുക്കിയ ചിത്രം കാർത്തിക്, അമാൻ എന്നി രണ്ട് ചെറുപ്പക്കാരുടെ കഥയാണ് പറയുന്നത്. ഗജ്‌രാജ് റാവു, നീന ഗുപ്ത, മനു റിഷി എന്നിവരും ചിത്രത്തിൽ മുഖ്യവേഷങ്ങളിൽ എത്തുന്നുണ്ട്.

പ്രേക്ഷകരും നിരൂപകരും സിനിമാ താരങ്ങളും ചിത്രത്തെ കുറിച്ച് മികച്ച പ്രതികരണങ്ങളാണ് നടത്തിയത്. “ബോളിവുഡ് ഇതുവരെ കൈവച്ചിട്ടില്ലാത്ത ഒരു വിഷയം അവതരിപ്പിച്ചു എന്നു മാത്രമല്ല അമൻ, കാർത്തിക് എന്നിവരെ ഹോമോ, ഹെട്രോ എന്നിങ്ങനെ കാണിക്കാതെ പ്രണയികളായി മാത്രം അവതരിപ്പിച്ചു എന്നതുകൂടിയാണ് ശുഭ് മംഗൾ സ്യാദ സാവധാൻ എന്ന ചിത്രത്തിന്റെ പ്രധാന നേട്ടം,” എന്നാണ് ഇന്ത്യൻ എക്‌സ്‌പ്രസ് റിവ്യൂവിൽ ശാലിനി ലാംഗർ കുറിച്ചത്.

Read in English

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook