/indian-express-malayalam/media/media_files/2025/02/21/BeYfEr68PwAaIZAF0cD3.jpg)
Dominic and the Ladies Purse Ott Release
Dominic and the Ladies' Purse OTT Release Date and Platform: മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 'ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്സ്'. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ആദ്യ മലയാളചിത്രം കൂടിയാണിത്. ജനുവരി 23ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോൾ ഒടിടിയിലൂടെ വീണ്ടുമം പ്രേക്ഷകരിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പുറത്തുവിട്ടു.
ചാൾസ് ഈനാശു ഡൊമിനിക് എന്ന പ്രൈവറ്റ് ഡിറ്റക്ടീവായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. മമ്മൂട്ടിക്കും ഗോകുല്‍ സുരേഷിനുമൊപ്പം സുഷ്‍മിത ഭട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജോര്‍ജ് സെബാസ്റ്റ്യനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. കഥ ഡോ. നീരജ് രാജന്‍, തിരക്കഥ, സംഭാഷണം ഡോ. നീരജ് രാജന്‍, ഡോ. സൂരജ് രാജന്‍, ഗൗതം വസുദേവ് മേനോന്‍. ഛായാഗ്രഹണം വിഷ്‍ണു ആര്‍ ദേവ്. സംഗീതം ദര്‍ബുക ശിവ.
Dominic and the Ladies Purse Ott: ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്സ് ഒടിടി
View this post on InstagramA post shared by ZEE5 malayalam (@zee5malayalam)
സീ5ലൂടെ (Z5) ചിത്രം ഒടിടിയിൽ എത്തും. ഡിസംബർ 19 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
Read More: മീന, നിവിൻ പോളി, നരേൻ, വിജയ് സേതുപതി, ലിയോണ; പുതിയ തുടക്കം കുറിച്ച് താരങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us