/indian-express-malayalam/media/media_files/2025/12/12/dominic-and-the-ladies-purse-ott-releas-platform-2025-12-12-08-29-46.jpg)
Dominic and the Ladies Purse OTT Release Date Announced
Dominic and the Ladies' Purse OTT Release Date and Platform: മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ചിത്രമാണ് 'ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്സ്'. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ആദ്യ മലയാളചിത്രം കൂടിയാണിത്. കഴിഞ്ഞ ജനുവരിയിൽ തിയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് അനന്തമായി നീളുകയായിരുന്നു. ഇപ്പോഴിതാ, കാത്തിരിപ്പിനൊടുവിൽ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
Also Read: ഹിറ്റ്ലർ മാധവൻകുട്ടിയും പെങ്ങൾമാരും ഇതാ ഇവിടെയുണ്ട്; വൈറലായി ചിത്രം
Also Read: ഐശ്വര്യറായ് മുതൽ മഞ്ജുവാര്യർ വരെ; താരസുന്ദരിമാർ ഒരുമിച്ച്, ഇതിലിപ്പോ ആരെ നോക്കുമെന്ന് ആരാധകർ
ചാൾസ് ഈനാശു ഡൊമിനിക് എന്ന പ്രൈവറ്റ് ഡിറ്റക്ടീവായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. മമ്മൂട്ടിക്കും ഗോകുല്‍ സുരേഷിനുമൊപ്പം സുഷ്‍മിത ഭട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജോര്‍ജ് സെബാസ്റ്റ്യനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. കഥ ഡോ. നീരജ് രാജന്‍, തിരക്കഥ, സംഭാഷണം ഡോ. നീരജ് രാജന്‍, ഡോ. സൂരജ് രാജന്‍, ഗൗതം വസുദേവ് മേനോന്‍. ഛായാഗ്രഹണം വിഷ്‍ണു ആര്‍ ദേവ്. സംഗീതം ദര്‍ബുക ശിവ.
Also Read: എക്കോയിലെ കുര്യച്ചൻ; ജീവിതത്തിൽ ദുൽഖർ സൽമാൻ്റെയും രൺബീറിന്റെയും ഗുരു
View this post on InstagramA post shared by ZEE5 malayalam (@zee5malayalam)
സീ5 ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ഡിസംബർ 19 മുതൽ ചിത്രം സീ5ൽ സ്ട്രീമിങ് ആരംഭിക്കും.
Also Read: ആ ഹിറ്റ് ചിത്രത്തിന് മോഹൻലാൽ പ്രതിഫലമായി വാങ്ങിയത് 4 ലക്ഷം രൂപ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us