റാംപിൽ ചുവടു വച്ച നടന്‍ സിദ്ധാർത്ഥ് മൽഹോത്രയ്ക്ക് വില്ലനായി നായ. ബ്ലെൻഡേഴ്സ് പ്രൈഡ് ഫാഷൻ ടൂറിൽ രോഹിത് ബാൽ ഡിസൈൻ ചെയ്ത വസ്ത്രങ്ങളുടെ പ്രൊമോഷനു വേണ്ടിയാണ് സിദ്ധാർത്ഥും നടി ഡിയാന പെന്റിയും റാംപിൽ എത്തിയത്. പക്ഷേ റാംപിലെത്തിയ സിദ്ധാർത്ഥിനെക്കാൾ ഏവരുടെയും ശ്രദ്ധ നേടിയത് ഒരു നായയായിരുന്നു.

സിദ്ധാർത്ഥ് മൽഹോത്ര റാംപിൽ ചുവടു വയ്ക്കുന്നതിന് തൊട്ടു മുൻപായാണ് നായ റാംപിലൂടെ നടന്നത്. റാംപിലെത്തിയ സുന്ദരിമാർക്കൊപ്പം നിന്ന് നായ പിന്നീട് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. സദസ്സിലിരുന്നവർക്ക് നായയുടെ ക്യാറ്റ് വാക്ക് തികച്ചും കൗതുക കാഴ്ചയുമായി. ഒടുവിൽ സ്റ്റേജ് മുഴുവൻ ചുറ്റിക്കറങ്ങിയ നായയെ സംഘാടകരെത്തിയാണ് ഓടിച്ചത്.

 

View this post on Instagram

 

And they all posed so well #dogsofinstagram #dogsonramp #rohitbal @viralbhayani

A post shared by Viral Bhayani (@viralbhayani) on

പരിപാടിക്കുശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച സിദ്ധാർത്ഥ് തന്റെ വിവാഹത്തെ കുറിച്ചും സംസാരിച്ചു. ”തന്റെ വിവാഹം ഉടനില്ലെന്നും ഇനിയും അതിനായി കാത്തിരിക്കേണ്ടി വരുമെന്നുമാണ് സിദ്ധാർത്ഥ് പറഞ്ഞത്. ഇപ്പോൾ വിവാഹത്തെക്കുറിച്ചുള്ള യാതൊരു ചിന്തയും എനിക്കില്ല. വിവാഹ സീസൺ ക്രിക്കറ്റ് സീസൺ പോലെയല്ല, വർഷം മുഴുവൻ തുടരുന്നതിന്. എന്റെ വിവാഹത്തിന് ഇനിയും ഒരുപാട് നാൾ കാത്തിരിക്കേണ്ടി വരും. പക്ഷേ അത് സംഭവിക്കുമ്പോൾ അതിനായി ഞാൻ തയ്യാറായിരിക്കും,” സിദ്ധാർത്ഥ് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ