scorecardresearch
Latest News

Nayanthara Wedding OTT: കാണാം നയൻ‌താര – വിഘ്‌നേഷ് വിവാഹം ഒടിടിയിൽ

Nayanthara Wedding OTT: ഗൗതം മേനോനാണ് ഇതിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് എന്നാണ് വിവരം

Nayanthara Wedding OTT: കാണാം നയൻ‌താര – വിഘ്‌നേഷ് വിവാഹം ഒടിടിയിൽ

Watch Nayanthara Wedding OTT: തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും. നെറ്റ്ഫ്ലിക്‌സും വിഘ്‌നേഷും ഇത് സ്ഥിരീകരിച്ചു. എന്നു മുതലാണ് സ്ട്രീമിംഗ് ആരംഭിക്കുക എന്ന കാര്യം നെറ്റ്ഫ്ളിക്സ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

വിവാഹം സ്ട്രീം ചെയ്യുന്നതിൽ നിന്ന് നെറ്റ്ഫ്ലിക്സ് പിന്മാറിയെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ഇത്തരം അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് പ്രഖ്യാപനം. റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഗൗതം മേനോനാണ് വിവാഹ ഡോക്യൂമെന്ററി ഒരുക്കിയിരിക്കുന്നത്.

ഷാരൂഖ് ഖാൻ, രജനികാന്ത് അടക്കം സിനിമാരംഗത്തു നിന്നുള്ള നിരവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. വിവാഹത്തിന്റെ ഒരുക്കങ്ങൾ മുതൽ വിവാഹം വരെയുള്ള ഓരോ ചടങ്ങുകളും അടങ്ങുന്നതാകും വിവാഹ വീഡിയോ എന്നാണ് അറിയുന്നത്. 25 കോടി രൂപയ്ക്കാണ് സംപ്രേക്ഷണാവകാശം നെറ്റ്ഫ്ലിക്സിന് നൽകിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.

ജൂൺ ഒമ്പതിന് മഹാബലിപുരത്ത് വച്ചായിരുന്നു തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം. ഷാരൂഖ് ഖാൻ, രജനികാന്ത്, മണിരത്നം എന്നിവരെ കൂടാതെ ശരത് കുമാർ, വിജയ് സേതുപതി, രാധിക ശരത് കുമാർ, അജിത്, സൂര്യ, വിജയ്, കാർത്തി, വിജയ് സേതുപതി, ആര്യ, ദിലീപ്, ബോണി കപൂർ, സംവിധായകൻ ആറ്റ്‌ലി എന്നിവരും വിവാഹത്തിൽ പങ്കെടുത്തിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Documentary on nayanthara vignesh shivan wedding to premiere on netflix