Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍

ഋത്വിക്കിന്റെ നായികയാവണമെന്ന് ദിയ; അയാൾക്ക് എന്റെയത്ര പ്രായമുണ്ടെന്ന് അമ്മ

ദിയയുടെ ലൈവാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

diya krishna, diya krishna live, diya krishna youtube, krishna kumar, diya krishna video, diya krishna photos, krishna kumar diya tiktok video

സോഷ്യൽ മീഡിയയിലെ സ്റ്റാറാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. സഹോദരിമാരെ പോലെ അച്ഛന്റെ വഴിയെ സിനിമയിൽ അരങ്ങേറ്റം കുറിച്ചില്ലെങ്കിലും ഡാൻസ് വീഡിയോകളും ഡബ്സ്മാഷും ഇൻസ്റ്റഗ്രാം സ്റ്റോറികളുമൊക്കെയായി ഏറെ ആരാധകരെ നേടിയെടുക്കാൻ ദിയയ്ക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്. സിനിമകളിൽ നിന്നും പല തവണ ഓഫർ തേടിയെത്തിയെങ്കിലും നല്ലൊരു തുടക്കത്തിനു വേണ്ടി കാത്തിരിക്കുകയാണ് ദിയ.

ദിയയുടെ യൂട്യൂബ് ലൈവാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആരാധകരുടെ ചോദ്യങ്ങൾക്ക് രസകരമായ മറുപടിയാണ് ദിയ നൽകിയത്. അച്ഛൻ കൃഷ്ണകുമാർ,​ അമ്മ സിന്ധു, സഹോദരിമാരായ അഹാന, ഇഷാനി, ഹൻസിക എന്നിവരും ദിയയുടെ ലൈവിൽ വിശേഷങ്ങളുമായി എത്തിയിരുന്നു.

സിനിമയിൽ ആരുടെ നായികയായി കൊണ്ട് തുടക്കം കുറിക്കാനാണ് ദിയ ആഗ്രഹിക്കുന്നത് എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. “അങ്ങനെ ചോദിച്ചാൽ, ഞാൻ ഋത്വിക് റോഷൻ എന്നേ പറയുകയുള്ളൂ,” എന്ന് ദിയ മറുപടി നൽകി. “പോ, കൊച്ചേ… എന്റെ പ്രായമുണ്ട് ഋത്വിക്കിന്,” എന്നായിരുന്നു ദിയയുടെ ഉത്തരം കേട്ടുനിന്ന അമ്മ സിന്ധു പറഞ്ഞത്. “സാരമില്ല, ഞാനങ്ങ് സഹിച്ചു,” അമ്മയുടെ കൗണ്ടറിന് ചിരിയോടെ ദിയ നൽകിയ മറുപടി.

ഇൻസ്റ്റഗ്രാം ബാൻ ആയാൽ എന്തു ചെയ്യും? എന്നായിരുന്നു മറ്റൊരു ആരാധകന്റെ ചോദ്യം. “പിച്ചയെടുക്കും,” കുസൃതിയോടെ ദിയ പറഞ്ഞു. സഹോദരിമാരുടെ പ്ലസ് പോയിന്റ് ആയി കാണുന്നത് എന്തൊക്കെയാണ് എന്ന ചോദ്യത്തിന് ദിയ നൽകിയ മറുപടി ഇങ്ങനെ, “ഓരോരുത്തർക്കും ഓരോ ഗുണങ്ങളാണ്, അഹാന നല്ല സ്മാർട്ടാണ്. ഇഷാനി നല്ല ക്ഷമ ഉള്ളയാളാണ്, ഞങ്ങളുടെ കൂട്ടത്തിൽ ഹൻസികയാണ് ഏറ്റവും കഴിവുള്ള ആൾ.”

അച്ഛൻ കൃഷ്ണകുമാറിനൊപ്പമുള്ള ദിയയുടെ ‘പെർഫെക്റ്റ് ഓകെ’ ഡാൻസും അടുത്തിടെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു.

അച്ഛന്റെയും മകളുടെയും രസകരമായ ഭാവങ്ങളും സ്റ്റെപ്പുകളുമൊക്കെ ആരുടെയും ശ്രദ്ധ കവരും. പൊളി അച്ഛനും മോളും എന്നാണ് ആരാധകരുടെ കമന്റ്.

മുൻപും മക്കൾക്കൊപ്പമുള്ള കൃഷ്ണകുമാറിന്റെ ടിക്‌ടോക് വീഡിയോകൾ ശ്രദ്ധ നേടിയിട്ടുണ്ട്.

കൃഷ്ണകുമാറിന്റെ മക്കളിൽ രണ്ടാമത്തെയാളാണ് ഓസി എന്നു വിളിക്കുന്ന ദിയ.

Read more: ഡാ ഓസി വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ, ഞാനങ്ങോട്ട് വന്നാൽ രണ്ടെണ്ണം തരും; രസകരമായ ഓര്‍മ്മ പങ്കു വച്ച് കൃഷ്ണകുമാര്‍

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Diya krishna youtube live funny answers

Next Story
ഛായാഗ്രാഹകൻ പിപ്പി അന്തരിച്ചുDilshad Pippi, cinematographer dilshad
The moderation of comments is automated and not cleared manually by malayalam.indianexpress.com