/indian-express-malayalam/media/media_files/2026/01/09/diya-krishna-2026-01-09-14-49-21.jpg)
വെറും നൂറ് ചതുരശ്ര അടി മാത്രമുള്ള ഒരു ചെറിയ മുറിയിൽ നിന്നും ആരംഭിച്ച്, ഇന്ന് 5000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സ്വന്തം കെട്ടിടത്തിലേക്കും 13 ജീവനക്കാരിലേക്കും വളർന്ന തന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ കഥ പങ്കുവെക്കുകയാണ് സോഷ്യൽ മീഡിയ താരം ദിയ കൃഷ്ണ. 'ഓ ബൈ ഓസി' എന്ന തന്റെ ബ്രാൻഡ് നാല് വർഷം പൂർത്തിയാക്കുന്ന വേളയിൽ ദിയ പങ്കുവെച്ച വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
Also Read: കുടുംബമില്ലെന്നോ? മഞ്ജുവിന് ഞങ്ങളുണ്ട്, തകർത്തൂ മുന്നേറൂ പെണ്ണേ: ശോഭന
നാല് വർഷം മുമ്പ് ഒരു ക്രിസ്മസ് കാലത്താണ് ദിയ തന്റെ സംരംഭത്തിന് തുടക്കമിട്ടത്. അന്ന് വെറും 100 ചതുരശ്ര അടി മാത്രമുള്ള ഒരു ചെറിയ 'ഗുഡ്‌സ് മുറി'യായിരുന്നു ദിയയുടെ ഓഫീസ്.
കുറച്ച് ജ്വല്ലറി സ്റ്റോക്കുകളുമായിട്ടായിരുന്നു ദിയയുടെ തുടക്കം. ഒരു കസേര പോലും ഇടാൻ സ്ഥലമില്ലാതിരുന്ന ആ കൊച്ചു മുറിയിൽ തറയിലിരുന്നാണ് ദിയ ഓർഡറുകൾ പാക്ക് ചെയ്തിരുന്നത്. ആദ്യകാലങ്ങളിൽ ഓർഡറുകൾ എടുക്കുന്നതും പാക്ക് ചെയ്യുന്നതും കസ്റ്റമേഴ്സിനെ ഡീൽ ചെയ്യുന്നതുമെല്ലാം ദിയ ഒറ്റയ്ക്കായിരുന്നു. ചില എക്സിബിഷനുകളിൽ പങ്കെടുക്കുമ്പോൾ സുഹൃത്തുക്കളും പങ്കാളി അശ്വിനും സഹായത്തിനെത്തുമായിരുന്നു.
Also Read: മമ്മൂട്ടിയുടെ മകളായും അനിയത്തിയായും ഭാര്യയായും അഭിനയിച്ച നടിയാണ്; ഓർമയുണ്ടോ ഈ ആളെ?
ആഭരണങ്ങളിൽ തുടങ്ങി പിന്നീട് പെൺകുട്ടികൾക്കായുള്ള മോഡേൺ ഔട്ട്ഫിറ്റുകളിലേക്കും 'ഓ ബൈ ഓസി' വളർന്നു. ബിസിനസിനോടുള്ള അടങ്ങാത്ത അഭിനിവേശവും കഠിനാധ്വാനവുമാണ് ദിയയെ ഇന്ന് കാണുന്ന നിലയിൽ എത്തിച്ചത്.
"ദൈവത്തിന്റെയും കുടുംബാംഗങ്ങളുടെയും അശ്വിന്റെയും പിന്തുണയും എന്റെ പാഷനുമാണ് ഈ വളർച്ചയ്ക്ക് പിന്നിൽ," എന്നാണ് ദിയ വീഡിയോയിൽ പറയുന്നത്.
Also Read: കാജോളിനോടൊപ്പമുള്ള ചിത്രവുമായി മകൾ; ഇതിപ്പോ സിസ്റ്റേഴ്സിനെ പോലുണ്ടെന്ന് ആരാധകർ
നാല് വർഷത്തെ യാത്രയിൽ ദിയ നേടിയെടുത്തത് അസൂയാവഹമായ വളർച്ചയാണ്. 100 ചതുരശ്ര അടിയിൽ നിന്നും ഇന്ന് 5000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഇരുനില കെട്ടിടത്തിലേക്ക് 'ഓ ബൈ ഓസി' വളർന്നിരിക്കുന്നു. പാക്കിങ്ങിനും മറ്റ് ബിസിനസ് കാര്യങ്ങൾക്കുമായി ഇന്ന് ദിയയെ സഹായിക്കാൻ 13 ജീവനക്കാരുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 3 ലക്ഷത്തിലധികം സംതൃപ്തരായ ഉപഭോക്താക്കളും ദിയയുടെ ഈ ബ്രാൻഡിനുണ്ട്.
ഒരു ചെറിയ മുറിയിൽ തറയിലിരുന്ന് പാക്കറ്റുകൾ കെട്ടിയിരുന്ന പെൺകുട്ടിയിൽ നിന്നും ഒരു വലിയ ബിസിനസ് സംരംഭകയിലേക്കുള്ള ദിയയുടെ മാറ്റം വളർന്നു വരുന്ന യുവ സംരംഭകർക്ക് വലിയൊരു പ്രചോദനമാണ്.
Also Read: 116 കോടിയുടെ ആസ്തി, 15 കോടിയുടെ കൊട്ടാരം; വിജയ്-രശ്മിക ജോഡികളുടെ ആഡംബര ലോകം!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us