സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവാണ് നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണ. കാമുകനുമായി ബ്രേക്കപ്പ് ആയ വിവരം സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം ദിയ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ, ബ്രേക്കപ്പിനെ കുറിച്ച് മനസ്സു തുറക്കുകയാണ് ദിയ. തന്റെ യുട്യൂബ് ചാനലിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു ദിയ.
“സിംഗിൾ ആയി ഇരുന്നാലും ഹാപ്പിയാണെങ്കിൽ പിന്നെ എന്താണ് കുഴപ്പം. പലർക്കും ഒരു തോന്നലുണ്ട് ഒരു റിലേഷൻഷിപ്പിൽ നിന്നും ഒരാൾ ബ്രേക്കപ്പ് ആവുകയോ സിംഗിൾ ആവുകയോ ചെയ്താൽ അയാളുടെ ജീവിതം അവസാനിച്ചു, അയാൾ ഡിപ്രസ്ഡ് ആയിരിക്കും എന്നൊക്കെ. ഒരു വഴക്കിനായാലും ബ്രേക്കപ്പിനായാലും ഓരോരുത്തർക്കും ഓരോരോ കാരണങ്ങൾ ഉണ്ടായിരിക്കും. അത് ലോകാവസാനം ഒന്നുമല്ല. നമ്മളൊരു ടീനേജറോ സ്കൂൾ വിദ്യാർത്ഥിയോ ഒക്കെയായിരിക്കുമ്പോഴാവും ഒരു ബ്രേക്കപ്പ് എന്നൊക്കെ പറഞ്ഞാൽ അത് ചിലപ്പോൾ ലോകാവസാനമായി തോന്നിയേക്കാം. ഇനി മുന്നോട്ടൊരു ജീവിതമില്ല എന്നൊക്കെ തോന്നാം. പക്ഷേ എന്നെ പോലെ 30 വയസ്സ് അടുത്തിരിക്കുന്ന ഒരാൾക്ക് ഇതൊക്കെ സർവ്വസാധാരണമായ വിഷയമാണ്. നമ്മൾ മൂവ് ഓൺ ആയി പോവണം. അത്രയേ ഉള്ളൂ. നമുക്ക് നമ്മുടെ ലൈഫ്, കരിയർ, വീട്ടുകാർ, കൂട്ടുകാർ ഒക്കെയുണ്ട്. അതിൽ തന്നെ എൻഗേജ്ഡ് ആയി ഇരിക്കുകയല്ലേ, ഞാൻ വളരെ ഹാപ്പിയാണ്. എന്റെ ജീവിതത്തിൽ എല്ലാം നന്നായി പോവുന്നു. ജീവിതത്തിൽ നേരിടേണ്ട ഒരുപാട് പ്രശ്നങ്ങൾ ഒറ്റയ്ക്ക് നേരിടേണ്ടി വന്നപ്പോൾ വളരെ സ്ട്രോങ്ങായി ഞാൻ, ഈ ചെറിയ പ്രായത്തിൽ തന്നെ,” ദിയ പറയുന്നു.
സോഷ്യൽ മീഡിയയിലെ താരമാണ് ദിയ കൃഷ്ണ. സഹോദരിമാരെ പോലെ സിനിമയിൽ അരങ്ങേറ്റം കുറിച്ചില്ലെങ്കിലും ഡാൻസ് വീഡിയോകളും ഡബ്സ്മാഷ് വീഡിയോകളുമെല്ലാമായി ഇൻസ്റ്റഗ്രാമിൽ വലിയൊരു ആരാധകവൃന്ദത്തെ തന്നെ ദിയ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. യൂട്യൂബിൽ ഏറെ ആരാധകരുള്ള താരമാണ് ഓസി എന്നു വിളിപ്പേരുള്ള ദിയ സുഹൃത്തുക്കൾക്കൊപ്പമുള്ള ഡാൻസ് വീഡിയോകളുമായി ദിയ ഇടയ്ക്കിടെ എത്താറുണ്ട്.