/indian-express-malayalam/media/media_files/diya-aswin-wedding-pics-fi.jpg)
/indian-express-malayalam/media/media_files/diya-aswin-wedding-pics-12.jpg)
വ്യാഴാഴ്ചയായിരുന്നു നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ദിയ കൃഷ്ണയുടെയും തമിഴ്നാട് സ്വദേശിയും സോഫ്റ്റ്വെയർ എഞ്ചിനീയറുമായ അശ്വിൻ ഗണേഷിന്റെയും വിവാഹം.
/indian-express-malayalam/media/media_files/diya-aswin-wedding-pics-10.jpg)
വ്യത്യസ്തമായ ബ്രൈഡൽ ലുക്കായിരുന്നു ദിയയുടേത്. കാഞ്ചീപുരം സാരിയ്ക്ക് ഒപ്പം ദുപ്പട്ടയും അണിഞ്ഞാണ് ദിയ വിവാഹവേദിയിലെത്തിയത്.
/indian-express-malayalam/media/media_files/diya-aswin-wedding-pics-1.jpg)
അതേസമയം, പരമ്പരാഗത തമിഴ് വരൻ ലുക്കിലാണ് അശ്വിൻ എത്തിയത്. കസവുമുണ്ടും ഷർട്ടും ഷാളുമായിരുന്നു അശ്വിന്റെ വേഷം.
/indian-express-malayalam/media/media_files/diya-aswin-wedding-pics-11.jpg)
തിരുവനന്തപുരത്തെ ആഡംബര ഹോട്ടലില്‍ നടന്ന വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.
/indian-express-malayalam/media/media_files/diya-aswin-wedding-pics-5.jpg)
വലിയ ജനക്കൂട്ടമൊന്നും വേണ്ട, അത്രയും അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ മതി വിവാഹമെന്നത് തന്റെ തീരുമാനമായിരുന്നുവെന്ന് ദിയ വിവാഹത്തിനു ശേഷം പറഞ്ഞു.
/indian-express-malayalam/media/media_files/diya-aswin-wedding-pics-2.jpg)
നാലു ഗ്രാം ഗോൾഡ് സെറി (പട്ടുനൂൽ) ഉപയോഗിച്ച് നെയ്തെടുത്തതാണ് ദിയയുടെ കാഞ്ചീപുരം സിൽക്ക് സാരി. പേസ്റ്റൽ കളറാണ് സാരിയ്ക്കായി ദിയ തിരഞ്ഞെടുത്തത്. പേസ്റ്റൽ ബ്ലൂ സാരിയ്ക്ക് കോൺട്രാസ്റ്റ് ബോർഡർ നൽകി.
/indian-express-malayalam/media/media_files/diya-aswin-wedding-pics-4.jpg)
ഡിസൈനറായ ജോയൽ ജേക്കബ് മാത്യു ആണ് ദിയയുടെ വിവാഹസാരി ഒരുക്കിയത്. ദിയയുടെ മാത്രമല്ല, സഹോദരിമാരായ അഹാന കൃഷ്ണ, ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ, അമ്മ സിന്ധു കൃഷ്ണ എന്നിവരുടെ വസ്ത്രമൊരുക്കിയതും ജോയലാണ്.
/indian-express-malayalam/media/media_files/diya-aswin-wedding-pics-3.jpg)
സർദോസി ഹാൻഡ് വർക്കും ത്രിഡി (സെമി പ്രഷ്യസ്) സ്റ്റോണ്‍സും ടൂബീഡ്സും നൂലും ഉപയോഗിച്ചുള്ള ത്രീഡി എംബലിഷൻസും ബേർഡി മോട്ടിവ്സും സാരിയിൽ കാണാം.
/indian-express-malayalam/media/media_files/diya-aswin-wedding-pics-8.jpg)
ഒരുമാസമെടുത്ത്, പൂർണമായും കൈകൊണ്ട് നിർമിച്ചെടുത്ത ഈ സാരിക്ക് രണ്ടുലക്ഷം രൂപയ്ക്ക് അടുത്താണ് വില.
/indian-express-malayalam/media/media_files/diya-aswin-wedding-pics-7.jpg)
ഉത്തരേന്ത്യനൊപ്പം ദക്ഷിണേന്ത്യനും ചേരുന്ന ഡിസൈൻ ആഗ്രഹിച്ച ദിയയ്ക്കായി സാരിയ്ക്ക് ഒപ്പം ദുപ്പട്ട കൂടി നൽകി സ്റ്റൈൽ ചെയ്യുകയായിരുന്നു. സാരിയുടെ ബേസ് കളറിൽ സിൽക്ക് നെറ്റ് മെറ്റീരിയലാണ് വെയ്ലിന് ഉപയോഗിച്ചത്. ദുപ്പട്ടയുടെ ഒരു വശത്ത് ത്രീഡി എംപ്ലിഷ്മെന്റ് ഹെവിയായി നൽകി.
/indian-express-malayalam/media/media_files/diya-aswin-wedding-pics-6.jpg)
ദിയയുടെ സാരിയിലുള്ള ബേർഡ് മോട്ടിവ്സിലെ പിങ്കിന്റെയും പീച്ചിന്റെയും പല ഷെയ്ഡുകളോട് മാച്ച് ചെയ്യുന്ന രീതിയിലാണ് അഹാനയുടെയും സിന്ധുകൃഷ്ണയുടെയും സാരികളും ഇഷാനിയുടെയും ഹൻസികയുടെയും ദാവണികളും ഒരുക്കിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us