/indian-express-malayalam/media/media_files/ebkVGWjYsrx4hLbLh4Ez.jpg)
ലോക്സഭ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് ബിജെപി സ്ഥാനാർഥിയായി മത്സരിച്ച നടൻ കൃഷ്ണകുമാർ പരാജയപ്പെട്ടിരുന്നു. ഇലക്ഷനിൽ കൃഷ്ണകുമാർ പരാജയപ്പെട്ടതോടെ കൃഷ്ണകുമാറിനെ പരിഹസിച്ചുകൊണ്ട് വലിയ രീതിയിലുള്ള ട്രോളുകളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. മക്കളായ അഹാന, ദിയ എന്നിവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്കു താഴെയും പലരും കൃഷ്ണകുമാറിന്റെ തോൽവിയെ കുറിച്ചു പരാമർശിച്ചുകൊണ്ടുള്ള കമന്റുകൾ ചെയ്യുന്നുണ്ട്.
കഴിഞ്ഞ ദിവസം, അഹാനയുടെ പോസ്റ്റിനു താൻെ 'അച്ഛൻ പൊട്ടിയല്ലോ' എന്നാണ് ഒരാൾ ചോദിച്ചത്. ചോദ്യകർത്താവിന് തക്ക മറുപടി തന്നെ അഹാന നൽകി. 'അയിന്' എന്നായിരുന്നു അഹാനുടെ മറുപടി.
ഇപ്പോഴിതാ, ദിയ പങ്കുവച്ച ചിത്രവും ശ്രദ്ധ നേടുകയാണ്. കൃഷ്ണകുമാറിനൊപ്പമുള്ള ഒരു ചിത്രമാണ് ദിയ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. "ഭൂതകാലത്തിൽ പശ്ചാത്താപമില്ല, ഭാവിയെക്കുറിച്ച് ഉത്കണ്ഠയില്ല, വർത്തമാന ജീവിതം മികച്ച രീതിയിൽ നയിക്കുക," എന്നാണ് ദിയ ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്.
ദിയയെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേരാണ് കമന്റുകൾ ചെയ്യുന്നത്. "പാർട്ടി വേറെ കുടുംബം വേറെ എന്നൊക്കെ ഇനി എപ്പോഴാണ് മനുഷ്യർ മനസ്സിലാക്കുന്നത്. അച്ഛൻറെ കൂടെ നിൽക്കുക എന്നുള്ളതാണ് മകൾ ചെയ്യേണ്ട ഏറ്റവും വലിയ കാര്യം. അതാ കുട്ടി ചെയ്തു," എന്നാണ് ഒരാളുടെ കമന്റ്.
"അന്നും ഇന്നും പറയുന്നു, ഫാമിലിയ്ക്കൊരു പ്രശ്നം വന്നാൽ ഓസി എന്നു മുൻപിൽ തന്നെ ഉണ്ടാവും," എന്നാണ് മറ്റൊരാളുടെ കമന്റ്.
കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എൻ കെ പ്രേമചന്ദ്രൻ ആണ് വിജയിച്ചത്. രണ്ടാം സ്ഥാനം ഇടത് സ്ഥാനാർഥിയായ മുകേഷും മൂന്നാം സ്ഥാനം ബിജെപി സ്ഥാനാർഥിയായ കൃഷ്ണകുമാറും നേടി. ജനവിധിയെ സ്നേഹപൂർവം സ്വീകരിക്കുന്നുവെന്നും കൊല്ലം മണ്ഡലത്തിൽ പ്രവർത്തനങ്ങൾ തുടരുമെന്നും ഫലപ്രഖ്യാപനത്തിനു ശേഷം കൃഷ്ണകുമാർ പറഞ്ഞു.
Read More Entertainment Stories Here
- New OTT Release: നടികർ മുതൽ പവി കെയർ ടേക്കർ വരെ: ഒടിടിയിൽ കാണാം ഏറ്റവും പുതിയ 9 മലയാള ചിത്രങ്ങൾ
- മണിരത്നത്തിന്റെ ചിത്രമാണോ? ഈ 5 കാര്യങ്ങൾ ഉറപ്പായും കാണും!
- അന്ന് ആരണ്യകത്തിലെ അമ്മിണി, ഇന്ന് ഡിഎൻഎയിലെ പാട്ടി; സലീമ തിരിച്ചെത്തുമ്പോൾ
- Nadikar OTT: നടികർ ഒടിടിയിലേക്ക്
- സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ച് മടുത്തു; ഇനി വില്ലനാവില്ലെന്ന് വിജയ് സേതുപതി
- സിംഹം ഗ്രാഫിക്സ് ആണത്രേ, അതും മാന്ത് കിട്ടിയ എന്നോട് തന്നെ പറയണം: വീഡിയോയുമായി ചാക്കോച്ചൻ
- ബേസിലിനെ പ്രാങ്ക് ചെയ്യണമെങ്കിൽ എലിയോട് ഒരൊറ്റ വാക്കു പറഞ്ഞാൽ മതി: ടൊവിനോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us